Tue Dec 12, 2023 10:56 PM 1ST
Location
Sign In
17 Jul 2024 02:38 IST
Share News :
മിൽവോക്കി : വെടിയേറ്റു മുറിഞ്ഞ വലതുചെവിയിൽ ബാൻഡേജുമായി റിപ്പബ്ലിക്കൻ നാഷനൽ കൺവൻഷനിലേക്കെത്തിയ ഡോണൾഡ് ട്രംപിന് ആവേശകരമായ വരവേൽപ്. വിസ്കോൻസെൻ സംസ്ഥാനത്തുള്ള മിൽവോക്കിയിൽ നടന്ന റിപ്പബ്ലിക്കൻ നാഷനൽ കൺവൻഷനിലാണ് ട്രംപ് എത്തിയത്.
ശനിയാഴ്ച പെൻസിൽവേനിയയിൽ റാലിക്കിടെയുണ്ടായ വധശ്രമത്തിൽ നിന്നും അൽുഭുതകരമായി രക്ഷപെട്ട ശേഷമുള്ള ട്രംപിന്റെ ആദ്യ പൊതുപരിപാടിയായിരുന്നു ഇത്. ട്രംപ് വേദിയിലേക്കെത്തവേ ‘ഫൈറ്റ്, ഫൈറ്റ്, ഫൈറ്റ്’ എന്ന് ജനങ്ങൾ ആർത്തു വിളിച്ചു. റിപ്പബ്ലിക്കൻ പാർട്ടി സ്ഥാനാർഥിയായി കഴിഞ്ഞദിവസം ട്രംപിനെ ഔദ്യോഗികമായി പ്രഖ്യാപിച്ചിരുന്നു.
ഇന്ത്യൻ അമേരിക്കൻ റിപ്പബ്ലിക്കൻ പാർട്ടി നേതാവായ ഹർമീത് കൗർ ധില്ലൻ കൺവൻഷനിൽ സിഖ് പ്രാർഥന ചൊല്ലി. ചണ്ഡിഗഡിലെ സിഖ് കുടുംബത്തിൽ ജനിച്ച ഹർമീത് കൗർ കുറച്ചുകാലം ട്രംപിന്റെ അഭിഭാഷകയായിരുന്നു.
നവംബർ അഞ്ചിനു നടക്കുന്ന തിരഞ്ഞെടുപ്പിൽ ട്രംപ് യുഎസ് പ്രസിഡന്റ് ജോ ബൈഡനെ നേരിടും. ഓഗസ്റ്റിൽ ഷിക്കാഗോയിൽ നടക്കുന്ന തിരഞ്ഞെടുപ്പിലായിരിക്കും ബൈഡനെ ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർഥിയായി പ്രഖ്യാപിക്കുക.
Follow us on :
Tags:
More in Related News
Please select your location.