Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഇ.ടി കരീം നിർഭയനായ പോരാളി: പാറക്കൽ അബ്ദുള്ള.

16 Jun 2024 12:34 IST

- ISMAYIL THENINGAL

Share News :

ദോഹ: ഇ.ടി കരീം നിർഭയനായ പോരാളിയാണെന്ന് പാറക്കൽ അബ്ദുള്ള അഭിപ്രായപ്പെട്ടു . കെ.എം.സി.സി ഖത്തർ കാസർഗോഡ് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ഇ.ടി കരീം അനുശോചന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. തന്റെ ആദർശ നിലപാടുകളിൽ ഉറച്ച് നിൽക്കുന്ന വ്യക്തിത്വമാണ് കരീം എന്ന് ചടങ്ങിൽ സംസാരിച്ച എസ്.എ.എം ബഷീർ പറഞ്ഞു.

കെ.എം.സി.സി ഖത്തർ കാസർഗോഡ് ജില്ലാ മുൻ പ്രസിഡന്റും മറ്റ് സാമൂഹ്യ സാംസ്‌കാരിക സംഘടനയിൽ സജീവമായിരുന്ന ദാർശനികനും എഴുത്തുക്കാരനുമായിരുന്ന ഇ.ടി കരീമിന്റെ നിര്യാണത്തിൽ കെ.എം.സി.സി ഖത്തർ കാസർഗോഡ് ജില്ലാ കമ്മിറ്റി തുമാമയിലുള്ള കെ.എം.സി.സി ആസ്ഥാനത്ത് നടന്ന അനുശോചന യോഗത്തിൽ മുഹമ്മദ് ഫൈസി പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി. ജില്ലാ ആക്ടിങ് പ്രസിഡന്റ് അലി ചേരൂർ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന മുസ്ലിം ലീഗ് സെക്രട്ടറി പാറക്കൽ അബ്ദുല്ല, അഡ്വൈസറി ബോർഡ് ചെയർമാൻ എം.പി ഷാഫി ഹാജി, അഡ്വൈസറി ബോർഡ് വൈസ് ചെയർമാൻ എസ്.എ. എം ബഷീർ, സംസ്ഥാന ജനറൽ സെക്രട്ടറി സലീം നാലകത്ത്, സംസ്ഥാന വൈസ് പ്രസിഡന്റ് ആദം കുഞ്ഞി, സീനിയർ നേതാക്കളായ മുട്ടം മഹമ്മുദ്, കെ.എസ് മുഹമ്മദ് കുഞ്ഞി, സാദിഖ് പാക്യാര, കോയ കൊണ്ടോട്ടി ,ജില്ലാ നേതാക്കളായ സമീർ ഉടുമ്പുന്തല, സിദീഖ് മണിയൻപാറ, നാസ്സർ കൈതക്കാട്, മൊയ്‌ദു ബേക്കൽ ,സാദിഖ് കെസി, കാസർഗോഡ് മണ്ഡലം ജ:സെക്രട്ടറി ഷഫീഖ് ചെങ്കള എന്നിവർ ഇ.ടി യെ അനുസ്മരിച്ചു.


Follow us on :

More in Related News