Tue Dec 12, 2023 10:56 PM 1ST
Location
Sign In
07 Jan 2025 20:08 IST
Share News :
ചാലക്കുടി: സേക്രഡ് ഹാർട്ട് കോൺവെൻ്റ് ഗേൾസ് ഹയർ സെക്കണ്ടറി സ്കൂളിൻ്റെ ശതാബ്ദി ജൂബിലി ആഘോഷങ്ങളുടെ പ്രചരണാർത്ഥം വിളംബര ജാഥ സംഘടിപ്പിച്ചു. സ്കൂൾ അങ്കണത്തിൽ നിന്നും ആരംഭിച്ച ജാഥ മെർച്ചൻ്റ്സ് അസോസിയേഷൻ പ്രസിഡൻ്റ് ജോയ് മൂത്തേടൻ ഫ്ലാഗ് ഓഫ് ചെയ്തു. പ്രൗഢിയും ചരിത്രവും സമന്വയിപ്പിച്ച് വാദ്യമേളങ്ങളുടെയും, ദൃശ്യാവിഷ്‌ക്കാരങ്ങളുടെയും അകമ്പടിയോടെ നടത്തിയ റാലി ശ്രദ്ധേയമായി. വർണ്ണാഭമായ ബാനറുകളും, പ്ലക്കാർഡുകളും, വേഷവിധാനങ്ങളുമായി വിദ്യാർത്ഥികളും, അധ്യാപകരും, സ്റ്റാഫ് അംഗങ്ങളും, പൂർവ്വവിദ്യാർഥികളും ആവേശത്തോടെ റാലിയിൽ അണിനിരന്നു. ജൂബിലി കാഹളം മുഴക്കി ടൗൺ ചുറ്റി ചാലക്കുടിയുടെ നഗരവീഥികളെ ഉണർത്തിക്കൊണ്ട് കടന്നു പോയ ജാഥയിൽ രാഷ്ട്രീയ സാംസ്ക്കാരിക പ്രവർത്തകർ, ജന പ്രതിനിധികൾ, ഗൈഡ്സ് വിദ്യാര്‍ത്ഥിനികള്‍, പി.ടി.എ, എം.പി.ടി.എ. അംഗങ്ങൾ എന്നിവർ പങ്കാളികളായി. മേളത്തിൻ്റെ
ചടുലമായ താളങ്ങളും ജനക്കൂട്ടത്തിൻ്റെ ആവേശകരമായ ആർപ്പുവിളികളും റാലിക്ക് മാറ്റ് കൂട്ടി. ഭൂതകാലത്തിൻ്റെ ആഘോഷം മാത്രമല്ല, വിദ്യാർത്ഥികളുടെ ഭാവി രൂപപ്പെടുത്തുന്നതിൽ സ്‌കൂളിനുള്ള സ്ഥാനം വീണ്ടും ഉറപ്പിക്കുന്നതായിരുന്നു വിളംബര ജാഥ. പിടിഎ പ്രസിഡൻ്റ് ലിജോ കുറ്റിക്കാടൻ അധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ്സ് സിസ്റ്റർ ജോസ്‌ലിൻ, ശതാബ്ദി ജൂബിലി കമ്മിറ്റി ജനറൽ കൺവീനർ സ്റ്റാറി പോൾ, മുനിസിപ്പൽ കൗൺസിലർ നിത പോൾ, റെയ്സൺ ആലുക്ക, സ്കൂൾ ലീഡർ കുമാരി ശ്രീലക്ഷ്മി മേനോൻ എന്നിവർ പ്രസംഗിച്ചു.
Follow us on :
Tags:
More in Related News
Please select your location.