Tue Dec 12, 2023 10:56 PM 1ST
Location
Sign In
07 May 2025 15:00 IST
Share News :
മുക്കം: ഈസ്റ്റ് ചേന്ദമംഗല്ലൂർ ജമാഅത്തെ ഇസ്ലാമി ഹൽഖ യുടെ ആഭിമുഖ്യ ത്തിൽ ഫിർദൗസ് സാസ്കാരിക കേ ന്ദ്രത്തിൽ ഇ. എൻ അബ്ദുല്ല മൗലവി അനുസ്മരണവും ,ഈ വർഷം പ്രദേശത്ത് നിന്ന് ഹജ്ജിന് പോ കുന്നവർക്ക് യാത്രയപ്പും നടത്തി. ഒതയമംഗലം ജുമാ മസ്ജിദ് ഖത്തീബ് ഇ.എൻ അബ്ദുറസ്സാഖ് ഉദ്ഘാടനം ചെയ്തു. സന്തോഷവും, സങ്കടവും സമിശ്രമായ സദസ്സിലാണ് നമ്മൾ നിലകൊള്ളുന്നതെന്ന് അദ്ദേഹം പറഞ്ഞു. ആദ്യ ഭവനിലേക്ക് നമ്മുടെ ഹജ്ജ് യാത്ര പോകുന്നത്. തറവാട്ടിലേക്ക് പോകുന്ന അഭിമാനവും സന്തോഷത്തിൻ്റെ വൈകാരികതയാണ് മസ്ജിദ് ഹാമിലേക്ക് അഥവ മക്കയിലേക്ക് പോകുന്നതിലൂടെ ഹജ്ജിലൂടെ ലഭിക്കുന്നതെന്ന് തുടർന്ന് പറഞ്ഞു. ഈസ്റ്റ് നാസിം എം.ടി. അതാവുല്ല മാസ്റ്റർ അധ്യക്ഷത വഹിച്ചു. പ്രശസ്ത എഴുത്തുകാരൻ പി.ടി. കുഞ്ഞാലി അനുസ്മരണ പ്രഭാഷണം നടത്തി. പ്രായം നല്ല സൗഹൃദ ബന്ധത്തിന് ഒരിക്കലും തടസ്സമായി കാണാത്ത വ്യക്തിത്വമായിരുന്നു ഇ.എൻ അബ്ദുല്ല മൗലവിയെന്ന് അദ്ദേഹം അഭിപ്രായപെ ട്ടു. വി.പി. ഷൗക്കത്തലി മുഖ്യപ്രഭാഷണം നടത്തി. പണ്ഡിത സാന്നിധ്യം നാടിൻ്റെ പ്രകാശമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. അമീൻ ജൗഹർ , ഇ. എൻ അബ്ദുൽ ജലീൽ, സി.കെ. നാഗൻ, ഷഫീഖ് മാടായി, ഒ. ഷരീഫുദ്ദിൻ ,ഹബീബ് പുതിയോട്ടിൽ, സി.കെ.ഹനീഫ, കെ.ടി. അബ്ദുല്ല എന്നിവർ സംസാരിച്ചു. സെക്രട്ടറി കെ.പി. ഷരീഫ് സ്വാഗതം പറഞ്ഞു.
Follow us on :
Tags:
More in Related News
Please select your location.