Tue Dec 12, 2023 10:56 PM 1ST
Location
Sign In
03 May 2025 14:14 IST
Share News :
മുക്കം:പ്രമുഖ ഇസ്ലാമിക പണ്ഡിതനും ജമാഅത്തെ ഇസ്ലാമി മുൻ സംസ്ഥാന ശൂറ അംഗവുമായിരുന്ന ഇഎൻ അബ്ദുള്ള മൗലവി (78) നിര്യാതനായി.ചേന്ദമംഗല്ലൂർ ഒതയമംഗലം ജുമാ മസ്ജിദ് , കണ്ണൂർ മസ്ജിദുന്നൂർ എന്നിവിടങ്ങളിൽ ദീർഘകാലം ഖത്തീബ് ആയി സേവനമനുഷ്ഠിച്ചു. .ചേന്ദമംഗല്ലൂർ ഇസ്ലാഹിയ കോളേജ്, ശാന്തപുരം അൽജാമിഅ എന്നിവിടങ്ങളിൽ അധ്യാപകനായിരുന്നു.
ഇസ്ലാഹിയ അസ്സോസിയേഷൻ മാനേജ്മെന്റ് കമ്മറ്റി അംഗം , ജമാഅത്തെ ഇസ്ലാമി മേഖല നാസിം, പ്രാദേശിക അമീർ, KIG അഖില സൗദി പ്രസിഡന്റ് തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ചു.
ഭാര്യ: സൈനബ മക്കൾ: നസീറ, അമീൻ ജൗഹർ, യാസർ, നദീറ, നുജൂബ, നസീല, നബീൽ മരുമക്കൾ: വി. പി ശൗകത്തലി , സാജിദ വാളില്ലാപ്പുഴ ഹാഷിം എളമരം, യസീറ ഓമശ്ശേരി,ഷമീം അരീക്കോട്, മൈമൂന ഗോതമ്പറോഡ് സഹോദരങ്ങൾ: പരേതരായ ഇ. എൻ മുഹമ്മദ് മൗലവി, മഹ്മൂദ് മൗലവി , ഇ എൻ ഇബ്രാഹിം മൗലവി, ഇ എൻ അബ്ദുൽ ഹമീദ്, ഇ എൻ അബ്ദുൽ ജലീൽ, ഇ എൻ ആയിഷ .
മയ്യത്ത് ഇന്ന് (ശനി) വൈകീട്ട് 3 മണിക്ക് ചേന്ദമംഗലൂർ ഇസ്‌ലാഹിയ കോളജ് കാമ്പസിൽ പൊതുദർശനത്തിന് വെക്കും
മയ്യിത്ത് നമസ്കാരം നാളെ ( ഞായർ ) രാവിലെ 8.30 ന് ചേന്ദമംഗലൂർ ഒതയമംഗലം ജുമുഅത്ത് പള്ളിയിൽ നടക്കും.
ചിത്രം: ഇ എൻ. അബ്ദുല്ല മൗലവി.
Follow us on :
Tags:
More in Related News
Please select your location.