Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഓട്ടിസം ബാധിച്ച കുട്ടികളുടെ അമ്മമാരുടെ ശാക്തീകരണം

16 Dec 2024 22:05 IST

Ajmal Kambayi

Share News :

ആലുവ : കളമശ്ശേരി കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ

സ്കൂൾ ഓഫ് മാനേജ്മെന്റ്റ് സ്റ്റഡീസ്' ഇൻക്ലൂസീവ് സോഷ്യൽ ഡെവലപ്മെന്റ്: എഎസ്ഡി

കുട്ടികളുടെ അമ്മമാരുടെ ശാക്തീകരണം' എന്ന് വിഷയത്തിൽ

വിഷൻ വിക്ഷിത് ഭാരത് @2047 എന്ന

ബാനറിൽ ഐസിഎസ്എസ്ആറിന്റെ

ധനസഹായത്തോടെ നടത്തിയ നാഷണൽ കോൺഫറൻസ്

ശ്രദ്ധേയമായി. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട്

ഓഫ് സ്പീച്ച് ആൻഡ് ഹിയറിംഗിൻ്റെ

സ്ഥാപകനും സെൻ്റർ ഫോർ ഓട്ടിസം ആൻഡ് അദർ ഡിസെബിലിറ്റീസ്

റീഹാബിലിറ്റേഷൻ റിസർച്ച് ആൻഡ്

ഫൗണ്ടേഷന്റെ ഡയറക്ടറുമായ ജി.വിജയരാഘവൻ ഉദ്ഘാടനം ചെയ്തു.

പരിപാടിയിൽ സ്കൂൾ ഓഫ്

മാനേജ്മെന്റ് സ്റ്റഡീസ് ഡയറക്ടർ പ്രൊഫ. സക്കറിയ, കോൺഫറൻസ്

കൺവീനർ ഡോ.ഫെസീന ഖാദിർ,

ഡോ.ആർ.അനന്തി എന്നിവർ സംസാരിച്ചു. എറണാകുളം

ഗവൺമെന്റ് മെഡിക്കൽ കോളേജിലെ

പെയിൻ ആൻഡ് പാലിയേറ്റീവ് യൂണിറ്റ്

അസിസ്റ്റന്റ് പ്രൊഫസറും നോഡൽ ഓഫീസറുമായ ഡോ.സാജിദ

അബ്ദുള്ള മുഖ്യ പ്രഭാഷണം നടത്തി.

കുസാറ്റിലെ സെന്റർ ഫോർ ന്യൂറോസയൻസ് ഡയറക്ട‌ർ ഡോ.

ബേബി ചക്രപാണി, പുഷ്പഗിരി

മെഡിക്കൽ കോളേജിലെ പ്രതീക്ഷ

ചൈൽഡ് ഡെവലപ്മെന്റ് സെന്റർ പ്രൊഫസറും മേധാവിയുമായ ഡോ.

മഞ്ജു ജോർജ്ജ്, രക്ഷ സൊസൈറ്റി

പ്രോജക്ട് കോ-ഓർഡിനേറ്റർ ഡോ.എലിസബത്ത് ഫിലിപ്പ്, ഓട്ടിസമുള്ള

കുട്ടികളുടെ രക്ഷിതാക്കളുടെ

സംഘടനയിൽ നിന്ന് ചിത്ര പോൾ എന്നിവർ പങ്കെടുത്ത സെഷൻ

കൈകാര്യം ചെയ്‌തത്‌ ഡോ. സ്മ‌ാർട്ടി മുകുന്ദനാണ്. മികച്ച പേപ്പർ അവാർഡുകൾ കുസാറ്റ്സോഷ്യൽ സൂയൻസ് ഫാക്കൽറ്റി പ്രൊഫസ്‌റും ഡീനുമായ ഡോ. സാം തോമസ് വിതരണം ചെയ്തു.

Follow us on :

More in Related News