Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ചലച്ചിത്രമേഖലയിൽ തൊഴിൽ കരാറും പെരുമാറ്റച്ചട്ടവും നിർബന്ധം" - അഞ്ജലി മേനോൻ

26 Jan 2025 17:46 IST

enlight media

Share News :

കോഴിക്കോട് : കേരള ലിറ്ററേച്ചർ ഫെസ്റ്റിവലിന്റെ എട്ടാം പതിപ്പിൽ 'ഡബ്ല്യുസിസി ആൻഡ്‌ സിസിസി : എ വേ ഫോർവേഡ്' എന്ന വിഷയത്തിൽ സംവിധായക അഞ്ജലി മേനോൻ, നിർമ്മാതാവ് മിരിയം ജോസഫ് എന്നിവർ നടി മുക്തയുമായി സംസാരിച്ചു.


സിനിമാരംഗത്ത് 2017-ൽ ഉണ്ടായ ദൗർഭാഗ്യകരമായ സംഭവമാണ് വനിതകൾക്കായുള്ള ചലച്ചിത്ര കൂട്ടായ്മയായ ഡബ്ല്യുസിസി

രൂപീകരിക്കാൻ കാരണമായത്. "ചലച്ചിത്ര മേഖലയിൽ സ്ഥിരമായ രീതികളോ ചട്ടങ്ങളോ ഇല്ലെന്നും, ശുചിത്വം, പ്രവർത്തനസമയം, വേതനം, അടിസ്ഥാനസൗകര്യങ്ങൾ എന്നിവ ഉറപ്പ് വരുത്താനുള്ള ശ്രമമാണ് ഡബ്ല്യുസിസി യുടേത് എന്നും അഞ്ജലി മേനോൻ പറഞ്ഞു.


തങ്ങളുടെ വ്യക്തിഗത ജോലികൾക്കൊപ്പം തന്നെ അംഗങ്ങൾ സ്വമേധയാ ഡബ്ല്യുസിസി പ്രവർത്തനങ്ങളിൽ സജീവരാകുന്നത് നല്ലൊരു ജോലി അന്തരീക്ഷം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയാണെന്ന് മിരിയം കൂട്ടിച്ചേർത്തു. കൃത്യമായ നിയമവ്യവസ്ഥയും അത് നടപ്പിൽ വരുത്താൻ പിഴവില്ലാത്ത ഒരു സംവിധാനവുമുണ്ടായിരുന്നെങ്കിൽ ഇങ്ങനെയൊരു കളക്റ്റീവിന്റെ ആവശ്യം ഉദിക്കുകയില്ലായിരുന്നെന്ന് അഞ്ജലി മേനോൻ അഭിപ്രായപ്പെട്ടു.



ഡബ്ല്യുസിസി പോലൊരു സംഘടനയുടെ ആവശ്യം നിലനിൽക്കാത്ത ഒരു സാമൂഹിക അന്തരീക്ഷമുണ്ടാവട്ടെ എന്ന പ്രത്യാശ പങ്കുവെച്ചു കൊണ്ടാണ് മുക്ത സെഷൻ അവസാനിപ്പിച്ചത്.

Follow us on :

More in Related News