Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഡ്രൈ ഡേ മദ്യ വിൽപന. കരുനാഗപ്പള്ളിയിലും ചാലക്കുടിയിലും ചാരായം പിടികൂടി

02 Jun 2024 11:48 IST

R mohandas

Share News :

കൊല്ലം: ഡ്രൈ ഡേ മദ്യ വിൽപന . കരുനാഗപ്പള്ളിയിലും ചാലക്കുടിയിലും ചാരായം പിടികൂടി.

ചാലക്കുടി എക്സൈസ് ഇൻസ്‌പെക്ടർ എസ് സമീറും പാർട്ടിയും ചേർന്ന് പരിയാരം മണലായി ഭാഗത്ത് വീട്ടിൽ നിന്നും 10 ലിറ്റർ ചാരായം, 80 ലിറ്റർ വാഷ്, വാറ്റുപകരണങ്ങൾ എന്നിവ പിടികൂടി ഒരാളെ അറസ്റ്റ് ചെയ്തു. മണലായി സ്വദേശി റിജു ആണ് അറസ്റ്റിലായത്. പ്രതിയെ ബഹു. ചാലക്കുടി JFCM കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

പാർട്ടിയിൽ AEI (ഗ്രേഡ്) മാരായ ദിബോസ്, സുരേഷ്, ഷാജി ജെയ്സൺ എന്നിവർ പങ്കെടുത്തു

കരുനാഗപ്പള്ളി ആലപ്പാട് കുഴിത്തുറയിൽ ഡ്രൈ ഡേയിലെയും ലോകസഭ തിരഞ്ഞെടുപ്പ് ഫലം വരുന്ന ദിവസങ്ങളിലെയും വിൽപ്പന ലക്ഷ്യമിട്ട് സൂക്ഷിച്ച 15 ലീറ്റർ വാറ്റുചാരായവും 210 ലീറ്റർ കോടയും പിടികൂടി.


കരുനാഗപ്പള്ളി എക്സൈസ് റേഞ്ച് ഓഫീസിലെ അസി. എക്സൈസ് ഇൻസ്‌പെക്ടർ പി എൽ വിജിലാലിൻ്റെ നേതൃത്വത്തിൽ കരുനാഗപ്പള്ളി  ആലപ്പാട് വില്ലേജിൽ കുഴിത്തുറ ഭാഗത്ത്‌ നടത്തിയ പരിശോധനയിലാണ് ചാരായം പിടികൂടിയത്.

മുതിരത്തറ സതീശൻ്റെ വീടിൻ്റെ സമീപത്തെ താത്കാലിക ഷെഡിൽ കന്നാസുകളിലായി അതീവ രഹസ്യമായി സൂക്ഷിച്ച നിലയിലായിരുന്നു ചാരായം.


സിവിൽ എക്സൈസ് ഓഫീസർമാരായ കെ. സാജൻ, ജിനു തങ്കച്ചൻ ,ചാൾസ് എച്ച് , അൻസർ, വനിത സിവിൽ എക്സൈസ് ഓഫിസർ പ്രിയങ്ക, ഡ്രൈവർ അബ്ദുൽ മനാഫ് എന്നിവർ പങ്കെടുത്തു.



Follow us on :

More in Related News