Tue Dec 12, 2023 10:56 PM 1ST
Location
Sign In
05 Jun 2025 02:09 IST
Share News :
ദോഹ : ഐ ഐ ബി എം യൂണിവേഴ്സിറ്റിയിൽ നിന്ന് ബിസിനസ് അഡ്മിനിസ്ട്രേഷനിൽ ഡോക്ടറേറ്റ് കരസ്ഥമാക്കിയ കെഎംസിസി ഖത്തർ സ്നേഹ സുരക്ഷാ പദ്ധതി ജനറൽ കൺവീനർ മുഹമ്മദ് അബ്ദുൽ ഹകീം കാപ്പന് സ്നേഹ സുരക്ഷാ പദ്ധതി വിങ് അംഗങ്ങളുടെ നേതൃത്വത്തിൽ സ്നേഹോപഹാരം നൽകി ആദരിച്ചു .
മുംബൈയിലെ ഐ ഐ ബി എം യൂണിവേഴ്സിറ്റിയിൽ നിന്നും 'സസ്‌റ്റൈനബിലിറ്റി ഇൻ സപ്ലൈ ചെയ്ൻ' എന്ന വിഷയത്തിലാണ് കാപ്പൻ ബിസിനസ് അഡ്മിനിസ്ട്രേഷനിൽ ഡോക്ടറേറ്റ് ബഹുമതി കരസ്ഥമാക്കിയത്.
ഡോ. ഹകീം കാപ്പന് സ്നേഹ സുരക്ഷാ പദ്ധതി സമിതിയിലെ സഹ പ്രവർത്തകരുടെ സ്നേഹോപഹാരം സംസ്ഥാന കെഎംസിസി പ്രസിഡന്റ് ഡോ.അബ്ദുസ്സമദ് എസ് എസ് പി റിയലൈസേഷൻ കാമ്പയിൻ സമ്മാനദാന ചടങ്ങിൽ വെച്ച് കൈമാറി. ചടങ്ങിൽ സംസ്ഥാന ഭാരവാഹികളും ഉപദേശക സമിതി അംഗങ്ങളും മറ്റു നേതാക്കളും പ്രധാന പ്രവർത്തകരും സംബന്ധിച്ചു.
Follow us on :
Tags:
Please select your location.