Tue Dec 12, 2023 10:56 PM 1ST
Location
Sign In
09 Nov 2025 02:16 IST
Share News :
ദോഹ: ഖത്തറിലെ മാധ്യമ പ്രവര്‍ത്തകനും മീഡിയ പ്‌ളസ് സിഇഒയുമായ ഡോ.അമാനുല്ല വടക്കാങ്ങരയുടെ നൂറാമത് പുസ്തകം ഇന്ന് ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോല്‍സവത്തില്‍ പ്രകാശനം ചെയ്യും. രാത്രി 8.10 ന് റൈറ്റേര്‍സ് ഫോറം ഹാളില്‍ നടക്കുന്ന ചടങ്ങില്‍ ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ പ്രസിഡണ്ട് നിസാര്‍ തളങ്കരക്ക് ആദ്യ പ്രതി നല്‍കി പ്രമുഖ വ്യവസായിയും ചലചിത്ര പ്രവര്‍ത്തകനുമായ സോഹന്‍ റോയ് ആണ് പുസ്തകം പ്രകാശനം ചെയ്യുക. ലിപി പബ്‌ളിക്കേഷന്‍സ് പ്രസിദ്ധീകരിച്ച വിജയമന്ത്രങ്ങള്‍ പത്താം ഭാഗമാണ് ഡോ.അമാനുല്ല വടക്കാങ്ങരയുടെ നൂറാമത് പുസ്തകം.
മലയാളം, ഇംഗ്‌ളീഷ്, അറബി ഭാഷകളിലായി നൂറ് പുസ്തകങ്ങള്‍ രചിക്കുന്ന ആദ്യ പ്രവാസിയെന്ന അപൂര്‍വ ബഹുമതിയും ഇതോടെ അമാനുല്ലക്ക് സ്വന്തമാകും.
Follow us on :
Tags:
More in Related News
Please select your location.