Tue Dec 12, 2023 10:56 PM 1ST

Location  

Sign In

നയതന്ത്ര തർക്കം രൂക്ഷമാകുന്നു ; നടപടികൾ കടുപ്പിച്ച് ഇന്ത്യ. കനേഡിയൻ നയതന്ത്രജ്ഞരോടും രാജ്യം വിടാൻ നിർദേശം

14 Oct 2024 23:32 IST

- Enlight News Desk

Share News :

ഇന്ത്യ, കാനഡ. നയതന്ത്ര തർക്കം രൂക്ഷമായ സാഹചര്യത്തിൽ നടപടികൾ കടുപ്പിച്ച് ഇന്ത്യ. ഇന്ത്യയിലെ ആറ് കനേഡിയൻ നയതന്ത്രജ്ഞരോടും രാജ്യം വിടാൻ നിർദേശം നൽകി. കാനഡയിലെ ഇന്ത്യൻ ഹൈക്കമ്മീഷണർ സഞ്ജയ് കുമാർ വർമ്മയെയും മറ്റ് മുതിർന്ന നയതന്ത്ര ഉദ്യോഗസ്ഥരെയും ഉദ്യോഗസ്ഥരെയും ഇന്ത്യ തിങ്കളാഴ്ച പിൻവലിച്ചിരുന്നു. ഇതിന് പിന്നാലെയാണ് നടപടി.

ഖാലിസ്ഥാനി ഭീകരൻ ഹർദീപ് സിംഗ് നിജ്ജാറിൻ്റെ കൊലപാതകവുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ ഇന്ത്യൻ ഹൈക്കമ്മീഷണറെയും മറ്റ് നയതന്ത്ര ഉദ്യോഗസ്ഥരെയും കാനഡ 'താൽപ്പര്യമുള്ള വ്യക്തികൾ' എന്ന് നാമകരണം ചെയ്തതിന് മറുപടിയായാണ് നടപടി.

കാനഡയിലെ ഹൈ കമ്മീഷറെ പിൻവലിച്ചതായി ഇന്ത്യ പ്രഖ്യാപിച്ച് മിനിറ്റുകൾക്ക് ശേഷം ഹൈക്കമ്മീഷണർ എസ് കെ വർമ ഉൾപ്പെടെ ആറ് ഇന്ത്യൻ നയതന്ത്രജ്ഞരെ കാനഡ പുറത്താക്കിയതായി റിപ്പോർട്ടുകളെത്തിയത്.

പ്രതികാര നീക്കമെന്ന നിലയിലാണ് ആക്ടിംഗ് ഹൈക്കമ്മീഷണർ സ്റ്റുവർട്ട് റോസ് വീലർ, ഡെപ്യൂട്ടി ഹൈക്കമ്മീഷണർ പാട്രിക് ഹെബർട്ട്, ഫസ്റ്റ് സെക്രട്ടറിമാരായ മേരി കാതറിൻ ജോളി, ലാൻ റോസ് ഡേവിഡ് ട്രൈറ്റ്സ്, ആദം ജെയിംസ് ചുപ്ക, പോള ഓർജുവേല എന്നിവരുൾപ്പെടെ ആറ് കനേഡിയൻ നയതന്ത്രജ്ഞരെയും ഇന്ത്യ പുറത്താക്കിയത്. ഇവരോട് ശനിയാഴ്ച രാത്രിക്ക് മുമ്പ് രാജ്യം വിടാൻ നിർദേശം നൽകിയിട്ടുണ്ട്.


Follow us on :

More in Related News