Tue Dec 12, 2023 10:56 PM 1ST
Location
Sign In
18 Oct 2024 09:42 IST
Share News :
ന്യൂസിലൻഡിനെതിരായ ഒന്നാം ടെസ്റ്റിൻ്റെ രണ്ടാം ദിനത്തിൽ വിക്കറ്റ് കീപ്പിംഗിനിടെ വലതു കാൽമുട്ടിന് പരിക്കേറ്റ ഋഷഭ് പന്ത് ഫീൽഡ് വിട്ടു. ന്യൂസിലൻഡ് ഇന്നിംഗ്‌സിൻ്റെ 37-ാം ഓവറിൽ രവീന്ദ്ര ജഡേജയുടെ ബൗളിംഗിൽ ഡെവൺ കോൺവെയ്‌ക്കെതിരായ സ്റ്റമ്പിങ് അവസരം പന്ത് നഷ്‌ടപ്പെടുത്തുകയും പന്ത് ശേഖരിക്കുന്നതിൽ പരാജയപ്പെട്ടതിനെ തുടർന്ന് കാൽമുട്ടിൽ ഇടിക്കുകയും ചെയ്തതാണ് പരിക്ക്. പരിക്കേറ്റയുടനെ പന്തിനു പകരം കീപ്പ് ചെയ്യാൻ ജുറൽ എത്തി. മൂന്നാം ദിനം കളി പുനരാരംഭിക്കുമ്പോൾ ജുറൽ തന്നെയാണ് വിക്കറ്റിന് പിന്നിൽ.
2022 ഡിസംബറിൽ ഒരു കാർ അപകടത്തിൽ പരിക്കേറ്റ പന്തിൻ്റെ കാൽമുട്ടിൽ ശസ്ത്രക്രിയ നടത്തിയിരുന്നു. അതേ കാൽമുട്ടിലാണ് ഇന്നലെ ബോൾ പതിച്ചത്. അതേത്തുടർന്ന് ബോൾ പതിച്ചിടത്തു വീക്കം രൂപപ്പെട്ടിട്ടുണ്ട്, അതിനാൽ തന്നെ അത് കൂടുതൽ ഗുരുതരമാകാതെ നോക്കേണ്ടതിൻ്റെ ഭാഗമായി മാത്രമാണ് ജുറൽ കീപ്പ് ചെയ്യുന്നത്. ഇതൊരു മുൻകരുതൽ നടപടി മാത്രമാണ് എന്നും ക്യാപ്റ്റൻ രോഹിത് ശർമ്മ അറിയിച്ചു.
ബംഗളൂരുവിലെ തങ്ങളുടെ ആദ്യ ഇന്നിംഗ്‌സിൽ ഇന്ത്യ 46 റൺസിന് പുറത്തായ ഇന്ത്യയെ സംബന്ധിച്ച് പന്ത് രണ്ടാം ഇന്നിങ്സിൽ ബാറ്റ് ചെയ്യുക എന്നതും നിർണായകമാണ്.
ഒടുവിൽ റിപ്പോർട്ട് കിട്ടുമ്പോൾ ന്യൂസിലാൻഡ് 193/4 എന്ന നിലയിലാണ്, 147 റൺസ് ലീഡോടെ ന്യൂസിലാൻഡ് മുന്നേറുന്നു.
Follow us on :
Tags:
More in Related News
Please select your location.