Tue Dec 12, 2023 10:56 PM 1ST

Location  

Sign In

"ദേശാന്തരങ്ങളിലിരുന്ന് ദേശം പണിയുന്നവർ" ഐ സി എഫ് ബുറൈമി സെക്ടർ ടേബിൾ ടോക് സംഘടിപ്പിച്ചു

13 Nov 2024 01:44 IST

ENLIGHT MEDIA OMAN

Share News :

ബുറൈമി: 'ദേശാന്തരങ്ങളിലിരുന്ന് ദേശം പണിയുന്നവർ' എന്ന പ്രമേയത്തിൽ ഐ സി എഫ് ബുറൈമി സെക്ടർ ടേബിൾ ടോക് സംഘടിപ്പിച്ചു. 

സർവ്വസവും ത്യജിച്ച് ദേശാന്തര ഗമനം നടത്തിയ പ്രവാസികൾ കഠിനാധ്വാനത്തിലൂടെ ജൻമ ദേശവും പരദേശവും ഒരേ സമയം പുനസൃഷ്ടിക്കുകയായിരുന്നു എന്നും അവരുടെ ഇച്ഛാശക്തിയും കഠിനാധ്വാനവും വഴി സാധ്യമായത് സാമ്പത്തിക സാംസ്ക്കാരിക വിദ്യാഭ്യാസ മേഖലകളിൽ ഉൾപ്പെടെയുള്ള സമഗ്ര വികസനമായിരുന്നു എന്നും ചർച്ചയിൽ പങ്കെടുത്തുകൊണ്ട് വിവിധ രാഷ്ട്രീയ സാംസ്ക്കാരിക സംഘടനാ പ്രതിനിധികൾ അഭിപ്രായപ്പെട്ടു.

ലോകത്തിൻറെ എല്ലാ ഭാഗത്തേക്കും യൂറോപ്യൻ രാജ്യങ്ങളിലേക്ക് പ്രത്യേകിച്ചും കുടിയേറ്റം നടന്നുവെങ്കിലും ഗൾഫ് പ്രവാസികളാണ് സ്വന്തം നാട്ടിലേക്ക് കൂടുതൽ പണം ഒഴുക്കിയതെന്ന് കാണാം. യൂറോപ്പ്യൻ പ്രവാസം പലർക്കും സാധ്യമാക്കിയത് തന്നെ ഗൾഫ് പ്രവാസത്തിലെ പണവും അനുഭവ സമ്പത്തും ആയിരുന്നു എന്നും യൂറോപ്പ്യൻ ഗൾഫ് പ്രവാസം താരതമ്യം ചെയ്യവേ അഭിപ്രായമുയർന്നു.

പ്രവാസ ലോകത്തും കഠിനാധ്വാനം വഴി വിദ്യാഭ്യാസ ആരോഗ്യ നിർമ്മാണ മേഖലകളിൽ വലിയ സംഭാവനകൾ നൽകാൻ പ്രവാസികൾക്കായിട്ടുണ്ട്. പരസ്പരക്കൂട്ടായ്മയുടെ ഈ ഇഴയടുപ്പം തകരും വിധത്തിൽ ഒറ്റപ്പെട്ട ദുരനുഭവങ്ങളെ ഉയർത്തിക്കാട്ടി അറബ് ജനതയെയും സംസ്കാരത്തെയും ഇകഴ്ത്താൻ ഉള്ള ചില കോണുകളിൽ നിന്നുള്ള ശ്രമങ്ങൾ തള്ളിക്കളയേണ്ടതാണെന്നും ചർച്ച വിലയിരുത്തി.

പ്രവാസികൾക്ക് ആനുപാതികമായ ആനുകൂല്യങ്ങൾ തിരിച്ചു ലഭിക്കുന്നില്ല എന്ന ആശങ്ക പലരും രേഖപ്പെടുത്തി. പ്രവാസികളുടെ ചിരകാല സ്വപ്നമായ വോട്ടവകാശവും മാന്യമായ വിമാനയാത്ര ചാർജ്ജും ഉൾപ്പെടെയുള്ള വിഷയങ്ങളിൽ കൂടുതൽ പരിഗണന കേന്ദ്ര സംസ്ഥാന അധികാരികളിൽ നിന്ന് ലഭിക്കേണ്ടതാണെന്നും ഇത്തരം ആവശ്യങ്ങൾക്ക് വേണ്ടിയുള്ള പ്രവാസി ഒത്തൊരുമക്ക് ഐ സിഎഫിന്റെ ശ്രമങ്ങൾക്ക് എല്ലാ പിന്തുണയും നൽകുമെന്നും ചർച്ചയിൽ പങ്കെടുത്തവർ പറഞ്ഞു.

സുബൈർ മുക്കം, ഡോക്ടർ ജോർജ്. ഡോക്ടർ റോയ്. പ്രസന്നൻ, റസാഖ് കോട്ടക്കൽ, ഇബ്രാഹിം ഹാജി, സൈനുദ്ദീൻ ബാഖവി, സുഹൈൽ ഹസനി, ഫസൽ റഹ്മാൻ, ഹുബൈൽ തുടങ്ങിയവർ വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് ചർച്ചയിൽ പങ്കെടുത്തു.

ചർച്ചകളുടെയും ആശയങ്ങളുടെയും സംഗ്രഹം അഹ്മദ് കുട്ടി മാസ്റ്റർ അവതരിപ്പിച്ചു. ഐ സിഎഫ് യൂണിറ്റ് സമ്മേളനങ്ങളുടെ ഭാഗമായി സംഘടിപ്പിച്ചതായിരുന്നു ടേബിൾ ടോക്ക്. എസ് വൈ എസ് പ്ലാറ്റിനം ഇയറിനോട് ഐക്യദാർഢ്യം പ്രഖ്യാപിച്ച് നവംബർ ഒന്നിന് ഐസിഎഫ് സംഘടിപ്പിച്ച 'സ്പർശം'എന്ന ഒറ്റ ദിവസം ആയിരം സേവനങ്ങൾ എന്ന പരിപാടിയും ഏറെ ശ്രദ്ധ നേടിയിരുന്നു.


⭕⭕⭕⭕⭕⭕⭕⭕⭕

ഗൾഫ് വാർത്തകൾക്കായി https://enlightmedia.in/news/category/gulf & https://www.facebook.com/MalayalamVarthakalNews?mibextid=kFxxJD

ഗൾഫ് വാർത്തകളും, ജോലി ഒഴിവുകളും അറിയുന്നതിനായി  വാട്സ്ആപ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/L0A5fecOrEXEg27R3RFc1a

⭕⭕⭕⭕⭕⭕⭕⭕⭕

For: News & Advertisements: +968 95210987 / enlightmediaoman@gmail.com

⭕⭕⭕⭕⭕⭕⭕⭕⭕

Follow us on :

More in Related News