Tue Dec 12, 2023 10:56 PM 1ST

Location  

Sign In

നടന വസന്തത്തിൻ്റെ വർണ്ണപ്പൊലിമയിൽ നൃത്ത വേദിയും, ഒപ്പനയും, വട്ടപ്പാട്ടും, അറബനമുട്ടും തിരുവാതിരയും ഉപജില്ല സ്ക്കൂൾ കലോത്സവത്തെ ആവേശമാക്കി.

02 Nov 2024 19:48 IST

UNNICHEKKU .M

Share News :



മുക്കം:നടന വസന്തത്തിൻ്റെ വർണ്ണപ്പൊലിമയിൽ നൃത്ത വേ ദിയും,മൈലാഞ്ചിമൊഞ്ചിൽ മൊഞ്ചത്തിമാർ നിറഞ്ഞാടിയ ഒപ്പനയും, അറബി ബൈത്തുകളിൽ അലകൾ തീർത്ത അറബനമുട്ടും, വട്ടപ്പാട്ടും കലാ സ്വദകരെ ആവേശമാക്കി. അതേ സമയം  കുച്ചുപ്പുടിയും, തിരുവാതിരയും സംഘ നൃത്തവും കലാസ്വാദകരുടെ മനകുളിർത്തതോടെ മലയോരത്തെ ഉപജില്ലകലോത്സവo മെലോഡിയക്ക് പ്രൗഢമായ തുടക്കം കുറിച്ചാണ് ശനിയാഴ്ച്ച കടന്ന് പോയത്. ഇനി ചൊവ്വ മുതൽ വീണ്ടും വേദികൾ ഉണരുകയായി.  കൊടിയത്തൂർ പി.ടി.എം ഹയർ സെക്കണ്ടറി സ്കൂളിൽ ആദ്യ ദിവസമായ ശനിയാഴ്ച്ച രാവിലെ 10 മണിയോടെ തന്നെ മലയോരത്തിൻ്റെ കലാമാമാങ്കത്തിന്  അരങ്ങുണർന്നത്. ഒന്നം വേദിയായ ഖയാലിൽ ഉച്ചക്ക് ശേഷംഇശലിൻ്റെ മധുരിമയിൽ മൊഞ്ചത്തിമാർ നിറഞ്ഞാടിയ ഹയർ സെക്കണ്ടറി വിഭാഗം  ഒപ്പന ആനന്ദത്താൽ കുളിരണിഞ്ഞു.ചായലും മുറുക്കലും തെറ്റാതെ അവതരിപ്പിച്ചപ്പോൾ വൻ ജന മാണ് ഒപ്പനയെ നെഞ്ചേറ്റിയത് . മണവാട്ടികളും, തോഴിമാരും ഇശലുകളുടെ തേ



ൻ മഴ പെയ്തിറങ്ങിയപ്പോൾ ഒപ്പനകൾ അക്ഷരാർത്ഥത്തിൽ പുളകിതമാക്കി. ഉച്ചക്ക് രണ്ടരയോടെ കനത്ത മഴയും, കാറ്റും ഇടിയും കാരണത്താൽ ഒരു മണിക്കൂർ മത്സരങ്ങൾ നിർത്തി വെച്ചു. ഹയർ സെക്കണ്ടറിവിഭാഗത്തിലെ വട്ടപ്പാട്ട് മത്സരങ്ങൾ അരങ്ങ് തകർക്കുമ്പോൾ കനത്ത ഇടിയും കാറ്റും ഒരു മണിക്കൂറോളം വേദിയെ ആശങ്ക പടർത്തിയത്. ഒടുവിൽ മാനം തെളിഞ്ഞതോടെ വട്ടപ്പാട്ട് മത്സരങ്ങൾ വീണ്ടും തുടർന്നു. നാല് നാളുകളായി 120 വിദ്യാലയങ്ങളിൽ നിന്ന് 7000 ത്തോളം കലാപ്രതിഭകളാണ് കലോത്സവത്തിലെ മത്സരത്തിൽ മാറ്റുരക്കുന്നത്. ചിലങ്കയുടെയും സംഗീതത്തിൻ്റെയും ,താളമേളയുടെ വിരുന്നോടെ തുടക്കമായ കലോത്സവത്തിലേക്ക് ആദ്യ ദിവസം തന്നെ എല്ലാ വേദികളിലേക്കും ജനപ്രവാഹമായി മാറി. നടോടി നൃത്തം, സംഘനൃത്തം, കുച്ചുപ്പുടി, നൃത്ത വേദിയെ ഇളക്കിമറിച്ചു. പൂരക്കളി, കഥാകഥനം ,, ഓട്ടംതുള്ളൽ, യക്ഷഗാനം, കേരളനടനം, നങ്ങ്യാർകൂത്ത്,കലാ ആസ്വദകർക്ക് ആഹ്ലാദത്തിൻ്റെമേളപ്പൊലിമയാക്കി.  ട്രോഫികൾ കമ്മറ്റിയുടെ നേതൃത്വത്തിൽ   അലങ്കരിച്ച് കലോത്സവ പവലിയ യനിൽ ആ കർഷകമാക്കിയത് വേറിട്ടതാക്കി.




.    

Follow us on :

More in Related News