Tue Dec 12, 2023 10:56 PM 1ST
Location
Sign In
03 Dec 2024 09:52 IST
Share News :
പെരുവന്താനം:
കേരളോത്സവം 2024 പെരുവന്താനം പഞ്ചായത്തിന്റെയും യുവജന ക്ഷേമ ബോർഡിന്റെയും ആഭിമുഖ്യത്തിൽ കലാ കായിക മത്സരങ്ങൾക്ക് തുടക്കം കുറിച്ച് ഡിസംബർ ഒന്ന് വൈകിട്ട് 4 മണിയോടെ സമാപനം നടത്തി.
സമാപന സമ്മേളനം പഞ്ചായത്ത് പ്രസിഡന്റ് നിജിനി ഷംസുദ്ധീൻ ഉദ്ഘാടനം ചെയ്തു. പെരുവന്താനം പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഇ ആർ ബൈജു ആദ്ധ്യക്ഷത വഹിച്ചു.
പഞ്ചായത്ത് സെക്രട്ടറി ശ്രീകുമാർ, അഴുത ബ്ലോക്ക് മെമ്പർ കെ. ആർ
വിജയൻ , പഞ്ചായത്തു മെമ്പർമാരായ ഷാജി പുല്ലാട്ട്, ഷീബ ബിനോയി എന്നിവർ പ്രസംഗിച്ചു. മത്സരത്തിൽ വിജയിച്ച എല്ലാ മത്സരാർത്ഥികൾക്കും സർട്ടിഫിക്കറ്റുകളും ട്രോഫികളും വിതരണം ചെയ്തു .
Follow us on :
More in Related News
Please select your location.