Tue Dec 12, 2023 10:56 PM 1ST
Location
Sign In
02 Dec 2024 07:27 IST
Share News :
ചാലക്കുടി :
അംബേദ്കർ സാംസ്കാരിക സമിതി പ്രവർത്തക കൺവെൻഷൻ സംഘടിപ്പിച്ചു.സമിതി ചെയർമാൻ
സുബ്രഹ്മണ്യൻ ഇരിപ്പശ്ശേരി അധ്യക്ഷത യിൽ ചേർന്ന യോഗം
കാലടി സംസ്കൃത സർവകലാശാല അധ്യാപകൻഡോ. ഷാജു നെല്ലായി ഉൽഘാടനം ചെയ്തു.
എം.ജി ബാബു മുഖ്യപ്രഭാഷണം നടത്തി.ടി.എം രതീശൻ, ഇ.പി കാർത്തികേയൻ, ഇ. ആർ സന്തോഷ് കുമാർ ,സുബ്രഹ്മണ്യൻ വേലുപ്പിള്ളി, സി.എം അയ്യപ്പൻ, കെ.എസ് രാജു, ടി.പി സുധീർ, അഡ്വ. ടി.സി പ്രദീപ് എന്നിവർ സംസാരിച്ചു.
സ്വാതന്ത്ര്യ സമര സേനാനിയും സാമൂഹിക പരിഷ്കർത്താവുമായ
കെ.കെ പൈങ്കി മാസ്റ്ററുടെ ജന്മശതാബ്ദി ആഘോഷം വിപുലമായ പരിപാടികളോടെ ആഘോഷിക്കുവാൻ തീരുമാനിച്ചു.
ജന്മശതാബ്ദി ആഘോഷ പരിപാടികൾ ആസൂത്രണം ചെയ്യുന്നതിന് ജനുവരി ഒന്നിന് സംഘാടക സമിതി വിളിച്ചു ചേർക്കുവാനും "കെ.കെ പൈങ്കി സ്മൃതി" സ്മരണിക, അദ്ദേഹത്തിൻ്റെ ആത്മകഥ എന്നീ രണ്ടു പുസ്തകങ്ങൾ ജന്മ ശതാബ്ദി വർഷം പുറത്തിറക്കുവാനും
പ്രൊഫ: അബ്ദുൾ സമദ് ചെയർമാനായപതിനൊന്നംഗ പത്രാധിപ സമിതിയുടെ പ്രവർത്തനങ്ങളാരംഭിക്കുവാനും യോഗം തീരുമാനിച്ചു.
വിവിധ മേഖലകളിൽ
സ്മൃതി സംഗമങ്ങൾ നടത്തും.
കലാ സാഹിത്യ സാംസ്കാരിക പ്രതിഭകളെ പങ്കെടുപ്പിച്ചു കൊണ്ട് ഒരു സാംസ്കാരിക പ്രതിരോധ സംഗമം സംഘടിപ്പിക്കും. ജന്മശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായിപ്രതിമാസ പഠന സ്ക്കൂൾ നവോത്ഥാനവിഷയങ്ങളെ കേന്ദ്രമാക്കിയും, മറ്റു കാലിക പ്രസക്തമായ വിഷയങ്ങൾ വച്ചും ക്ലാസ്സുകൾ സംഘടിപ്പിക്കും.
സംവരണ സംവാദ വട്ടമേശ സമ്മേളനംസംഘടിപ്പിക്കുവാനും
കൺവെൻഷനിൽ തീരുമാനിച്ചു.
സംഗീത സംവിധാനമേഖയിൽ
ജന്മസിദ്ധ കഴിവുകൾ കൊണ്ട് ശ്രദ്ധേയനായകെ.കെ രാമദാസിനെ
യോഗത്തിൽ പൊന്നാട അണിയിച്ച് ആദരിച്ചു.
Follow us on :
Tags:
More in Related News
Please select your location.