Tue Dec 12, 2023 10:56 PM 1ST

Location  

Sign In

75 അടി ഉയരമുള്ള നക്ഷത്രം

02 Dec 2024 14:08 IST

WILSON MECHERY

Share News :

കരുവന്നൂർ: ക്രിസ്മസിൻ്റെ ഒരുക്കമായി കരുവന്നൂരിൽ 75 അടി ഉയരമുള്ള നക്ഷത്രം വാനിലുയർന്നു,

കരുവന്നൂർ സെൻ്റ് മേരീസ് പള്ളിയങ്കണത്തിൽ സ്ഥാപിച്ച അൽഭുത നക്ഷത്രത്തിൻ്റെ സ്വിച്ച്ഓൺ കർമ്മം ഇരിങ്ങാലക്കുട രൂപത വികാരി ജനറാൾ മോൺ. ജോസ് മാളിയേക്കൽ നിർവഹിച്ചു. ഇടവകയിലെ കത്തോലിക്ക കോൺഗ്രസ് ( AKCC) സംഘടന പ്രവർത്തകരാണ് ഈ മെഗ്ഗാസ്റ്റാർ ഒരുക്കിയത്. 25 ദിവസമെടുത്താണ് ഇതിൻ്റെ പണികൾ പൂർത്തിയാക്കാൻ കഴിഞ്ഞത്. ഡയറക്ടർ ഫാ. ഡേവിസ് കല്ലിങ്ങൽ, പ്രസിഡണ്ട് ജോസഫ് തെക്കൂടൻ, സെക്രട്ടറി റാഫേൽ പെരുമ്പുള്ളി, ട്രഷറർ സോബി പാറെ മൽ,കൺവീനർ പോളി കാഞ്ഞിരക്കാടൻ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പണികൾ പൂർത്തികരിച്ചത്.


Follow us on :

More in Related News