Tue Dec 12, 2023 10:56 PM 1ST
Location
Sign In
02 Dec 2024 15:03 IST
Share News :
കോഴിക്കോട് : സിയസ്കൊ
തെക്കെപ്പുറം സാഹിത്യോത്സവത്തിന് തുടക്കമായി. ഇൻ്റലക്ച്വൽ ആൻ്റ് കൾച്ചറൽ വിംഗും പടാപ്പുറം കൂട്ടായ്മയും ചേർന്ന് സംഘടിപ്പിച്ച ചടങ്ങ് പ്രമുഖ സാഹിത്യകാരൻ എൻ.പി ഹാഫിസ് മുഹമ്മദ് ഉദ്ഘാടനം ചെയ്തു.
ആസ്വാദകരാൽ കൊല ചെയ്യപ്പെട്ടയാളാണ് സംഗീതജ്ഞൻ എം.എസ് ബാബുരാജെന്ന് അദ്ദേഹം പറഞ്ഞു.
സിനിമയിൽ വരുന്നതുവരെ മുതലാളിമാരുടെ മണിമാളികകളിൽ, മെഹ്ഫിൽ പാടുന്ന ഒരാൾ മാത്രമായാണ് ബാബുരാജ് വിലയിരുത്തപ്പെട്ടത്. ഇനിയും നാം കണ്ടെത്താത്ത ബാബുരാജ് ഉണ്ട് എന്ന തോന്നലിൽ നിന്നാണ് അദ്ദേഹത്തെക്കുറിച്ചുള്ള ഹാർമോണിയം എന്ന നോവലിലേക്കുള്ള തൻ്റെ കടന്നു വരവ്.
മരണത്തിൽ പോലും പലതും ബാക്കി വെച്ചാണ് ആ ജീവിതം കടന്നുപോയത്.
ജനജീവിതത്തിൻ്റെ സാംസ്കാരിക വായനയാണ് തൻ്റെ എസ്പതിനായിരം, ഹാർമോണിയം എന്നീ നോവലുകളെന്നും ഇരുപതുകൊല്ലക്കാലം മനസ്സിലിട്ട് നടന്ന പ്രമേയമാണ് എസ്പതിനായിരത്തിൻ്റെതെന്നും അദ്ദേഹം പറഞ്ഞു.
സിയസ് കൊ
പ്രസിഡണ്ട്
സി.ബി.വി സിദ്ദീഖ് അധ്യക്ഷനായി.
പി.യഹ്‌യ , അബൂബക്കർ പള്ളിത്തൊടിക, ഇ.വി. ഹസീന, എം .വി. ഫസൽ റഹ്മാൻ, ബി. വി. അഷ്റഫ്, പി.കെ. സലാം എന്നിവർ സംസാരിച്ചു. സൈകതപ്പൂക്കൾ കഥാ സമാഹാരം പുസ്തകത്തിൻ്റെ എഡിറ്റർ ഷാനവാസ് കണ്ണഞ്ചേരിയും മൊസാണ്ടയുടെ ഇതളുകൾ നോവൽ അയിഷ ഫഹീമയും സിയസ്കൊ ലൈബ്രറി ചെയർമാൻ എസ് എ ഖുദ്സിക്ക് കൈമാറി.
അടിക്കുറിപ്പ്: സിയസ് കൊ തെക്കെപ്പുറം സാഹിത്യോൽസവം പ്രൊഫ.എൻ.പി.ഹാഫിസ് മുഹമ്മദ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നു.
Follow us on :
Tags:
More in Related News
Please select your location.