Tue Dec 12, 2023 10:56 PM 1ST

Location  

Sign In

​കേന്ദ്രാവിഷ്‌കൃത പദ്ധതികൾ നടപ്പാക്കുന്നതിനുള്ള ജില്ലാ ഡവലപ്‌മെന്റ് കോ-ഓർഡിനേഷൻ ആൻഡ് മോണിറ്ററിംഗ് കമ്മിറ്റി ദിശ യോഗം ചേർന്നു

05 Jun 2026 20:49 IST

SUNITHA MEGAS

Share News :

കടുത്തുരുത്തി: കേന്ദ്രാവിഷ്‌കൃത പദ്ധതികൾ നടപ്പാക്കുന്നതിനുള്ള ജില്ലാ ഡവലപ്‌മെന്റ് കോ-ഓർഡിനേഷൻ ആൻഡ് മോണിറ്ററിംഗ് കമ്മിറ്റി (ദിശ) യുടെ 2025-26 സാമ്പത്തിക വർഷത്തെ രണ്ടാം അവലോകനയോഗം കളക്‌ട്രേറ്റ് കോൺഫറൻസ് ഹാളിൽ കെ. ഫ്രാൻസിസ് ജോർജ്ജ് എം.പിയുടെ അധ്യക്ഷതയിൽ ചേർന്നു.  

ജനങ്ങൾക്കുള്ള ധനസഹായങ്ങൾ,കാർഷിക മേഖല പദ്ധതികൾ, റോഡുകൾ എന്നിവ കൃത്യമായ കാലയളവിനുള്ളിൽ പൂർത്തിയാക്കണമെന്ന് ഫ്രാൻസിസ് ജോർജ് എം.പി. നിർദേശിച്ചു.

ജില്ലാ കളക്ടർ ചേതൻ കുമാർ മീണ, തദ്ദേശ സ്വയം ഭരണവകുപ്പ് ജോയിന്റ് ഡയറക്ടർ ട്രീസ ജോസ്, പ്രോജക്ട് ഡയറക്ടർ ബെവിൻ ജോൺ വർഗീസ്, ലൈഫ് കോ-ഓർഡിനേറ്റർ ഷറഫ് പി.ഹംസ, കൊടിക്കുന്നിൽ സുരേഷ് എം.പിയുടെ പ്രതിനിധി പി.എൻ അമീർ,

വിവിധ കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ ജില്ലാതല ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.






Follow us on :

More in Related News