Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ക്രിക്കറ്റ് കളിക്കിടെ കുഴഞ്ഞുവീണ് മരിച്ച യുവാവിൻ്റെ സംസ്ക്കാരം നടത്തി.

02 May 2024 20:31 IST

santhosh sharma.v

Share News :

തലയോലപ്പറമ്പ്: ക്രിക്കറ്റ് കളിക്കിടെ കുഴഞ്ഞുവീണ് മരിച്ച യുവാവിൻ്റെ സംസ്ക്കാരം നടത്തി.സുഹൃത്തുക്കൾ അടക്കം വൻ ജനാവലിയാണ് അന്തിമോപചാരം അർപ്പിക്കാനായി വീട്ടിൽ എത്തിച്ചേർന്നത്. തലയോലപ്പറമ്പ് തലപ്പാറ പുത്തൻപുരയ്ക്കൽ റിട്ടേഡ് എച്ച് എൻ എൽ ജീവനക്കാരൻ പി.കെ മുഹമ്മദാലിയുടെ മകൻ ഷമീർ ( 35)ആണ് വൈക്കം ബീച്ചിലെ ഗ്രൗണ്ടില്‍ ക്രിക്കറ്റ്കളിക്കുന്നതിനിടെ ബുധനാഴ്ച വൈകിട്ട് 6 മണിയോടെ

കുഴഞ്ഞുവീണു മരിച്ചത്. ഗ്രൗണ്ടില്‍ കുഴഞ്ഞ് വീണ ഷമീറിനെ ഉടൻ വൈക്കത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞിരുന്നില്ല. ബുധനാഴ്ച്ച രാവിലെ മുതല്‍ വൈക്കം ബീച്ചില്‍ ക്രിക്കറ്റ് ടൂർണമെൻറ് നടത്തിയിരുന്നു. ഉച്ചയ്ക്കു ശേഷമാണ് ഷമീർ കളിക്കാൻ എത്തിയത്. തലയോലപ്പറമ്പ് മുഹിയുദ്ദീൻ ജുമാമസ്ജിദ് ഖബർസ്ഥാനിൽ കബറടക്കം നടത്തി. മാതാവ് - സഫിയ. സഹോദരങ്ങൾ - സബിത , റെൻസിയ.



Follow us on :

More in Related News