Tue Dec 12, 2023 10:56 PM 1ST
Location
Sign In
09 Feb 2026 19:27 IST
Share News :
കടുത്തുരുത്തി: സി എസ് ഐ മധ്യകേരള മഹായിടവക ഏറ്റുമാനൂർ വൈദിക ജില്ലയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന വചനമാരി കൺവെൻഷൻ്റെ ഇരുപതാമത് യോഗങ്ങൾ ഫെബ്രുവരി 11 മുതൽ 15 വരെ കുറുപ്പന്തറ സസ്യ മാർക്കറ്റ് ഗ്രൗണ്ടിൽ നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
പതിനൊന്നാം തീയതി വൈകിട്ട് ഏഴിന് സിഎസ്ഐ മധ്യകേരള മഹായിടവക അധ്യക്ഷൻ ബിഷപ്പ്. ഡോ.മലയിൽ സാബു കോശി ചെറിയാൻ കൺവെൻഷൻ ഉദ്ഘാടനം ചെയ്യും.
ജില്ലാ ചെയർമാൻ റവ: ജേക്കബ് ജോൺസൺ അധ്യക്ഷനായിരിക്കും. അഡ്വക്കേറ്റ് മോൻസ് ജോസഫ് എംഎൽഎ ആശംസ പ്രസംഗം നടത്തും. കൺവെൻഷൻ പ്രാസംഗികരായ റവ: ഷിബിൻ വർഗീസ് , റവ: സുനീഷ് പി ദിവാകരൻ,ബ്രദർ ജോൺ തോമസ്,റവ.വിജി വർഗീസ് ഈപ്പൻ, റവ: സാംജി കെ സാം എന്നിവർ വിവിധ ദിവസങ്ങളിൽ പ്രസംഗിക്കും.എല്ലാദിവസവും വൈകിട്ട് 6 മുതൽ 9 വരെയാണ് കൺവെൻഷൻ നടക്കുന്നത്.ജില്ലാ കൺവെൻഷനോട് അനുബന്ധിച്ച് മുട്ടുചിറ സെൻറ് പോൾസ് ദൈവാലയത്തിൽ വച്ച് 13ന് രാവിലെ 10 മുതൽ 1 മണി വരെ സ്ത്രീജനസഖ്യം ആത്മായ സംഘടനകളുടെ സംയുക്തയോഗവും,14ന് രാവിലെ 10 മുതൽ സൺഡേ സ്കൂൾ കുട്ടികളുടെ പ്രത്യേക സമ്മേളനവും,15ന് ഉച്ചകഴിഞ്ഞ് 2 മണി മുതൽ യുവജന സംഗമവും നടക്കും.വിവിധ ദിവസങ്ങളിലെ യോഗങ്ങളിൽ മഹാ ഇടവക ഭാരവാഹികൾ പങ്കെടുക്കും.ഏറ്റുമാനൂർ,കൂത്താട്ടുകുളം,പിറവം,കാഞ്ഞിരമറ്റം,മഞ്ചാടിക്കരി,പ്രദേശങ്ങൾ അതിർത്തികളായുള്ള 40 സഭകളിൽ നിന്നായി നൂറുകണക്കിന് വിശ്വാസികൾ കൺവെൻഷൻ യോഗങ്ങളിൽ പങ്കെടുക്കും. ജില്ലാ ക്വയർ ഗാനങ്ങൾ ആലപിക്കും.എല്ലാദിവസവും കൺവെൻഷന്റെ ലൈവ് ട്രീമിംങ് ഉണ്ടായിരിക്കും.
റവറന്റ് ബെന്നി തോമസ് വചനമാരി കൺവെൻഷൻ സ്ഥാപകനായ റവ. കെ എം ജോൺ അനുസ്മരണ പ്രഭാഷണം നടത്തും.
കൺവെൻഷന്റെ ഒരുക്കങ്ങൾ എല്ലാം പൂർത്തിയായതായി ജില്ലാ ചെയർമാൻ റവറന്റ് ജേക്കബ് ജോൺസൺ,ജനറൽ കൺവീനർ പോൾസൺ ജോൺ,പബ്ലിസിറ്റി കൺവീനർ റവ: ജസ്റ്റിൻ തമ്പി , പ്രോഗ്രാം കൺവീനർ റവ:ദിലീപ് ഡേവിഡ്സൺ മാർക്ക് എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
ഇരുപതാമത് യോഗങ്ങൾ ഫെബ്രുവരി 11 മുതൽ 15 വരെ
Follow us on :
Tags:
More in Related News
Please select your location.