Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മുസ്ലിംലീഗിനെ തടയാൻ സിപിഎമ്മിന് കഴിയില്ല:മുസ്ലിം ലീഗും സിപിഎമ്മും സയാമീസ് ഇരട്ടകൾ..

26 Mar 2026 20:31 IST

MUKUNDAN

Share News :

ഗുരുവായൂർ:മുസ്ലിംലീഗിനെ തടയാൻ സിപിഎമ്മിന് കഴിയില്ലെന്നും,മുസ്ലിം ലീഗും സിപിഎമ്മും സയാമീസ് ഇരട്ടകളാണെന്നും ഗുരുവായൂർ നിയോജകമണ്ഡലം എൻഡിഎ സ്ഥാനാർത്ഥി അഡ്വ.ബി.ഗോപാലകൃഷ്ണൻ.ഗുരുവായൂർ ബസൂരി ഇന്നിൽ നടന്ന വാർത്താസമ്മേളനത്തിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.പോപ്പുലർ ഫ്രണ്ട് എന്ന് പറയുന്ന സംഘടന ഹിന്ദുക്കൾ അവിലും മലരും സൂക്ഷിച്ചോ,ക്രിസ്ത്യാനികൾ കുന്തിരിക്കം സൂക്ഷിച്ചോ എന്നും,നിങ്ങളുടെ കാലനായി വരുന്നുണ്ടെന്ന് പരസ്യമായി പ്രഖ്യാപിച്ച പോപ്പുലർ ഫ്രണ്ട് എന്ന നിരോധിക്കപ്പെട്ട എസ് ഡിപിഐയുമായി സഖ്യത്തിലാണ് മുസ്‌ലിം ലീഗ്.സിപിഎമ്മും,മുസ്ലിം ലീഗും ഒരു ബീജത്തിന്റെ സന്തതികളാണെന്നും,രണ്ടിന്റെയും ഡിഎൻഎ ഒന്നാണ് എന്നും,അതുകൊണ്ടാണ് പോപ്പുലർ ഫ്രണ്ടിനെ മതേത്വരവാദിയായി വൈറ്റ് വാഷ് ചെയ്ത് സഖ്യമുണ്ടാക്കാൻ ലീഗും,പോപ്പുലർ ഫ്രണ്ടിനെ എല്ലാ സൗകര്യങ്ങളും ചെയ്തുകൊടുക്കന്ന തരത്തിൽ അവരുമായി ഒളിഞ്ഞും,തെളിഞ്ഞും സിപിഎമ്മും സഖ്യമുണ്ടാക്കുന്നത് എന്നും അഡ്വ.ബി.ഗോപാലകൃഷ്ണൻ വ്യക്തമാക്കി.തെരഞ്ഞെടുപ്പിൽ എൻഡിഎ വിജയിച്ചാൽ ഗുരുവായൂരിനെ തെക്കൻ വാരണാസി ആക്കി മാറ്റുമെന്ന പ്രഖ്യാപനവും അദ്ദേഹം നടത്തി.ഗുരുവായൂർ ക്ഷേത്ര പരിസരത്ത് തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായുള്ള പോസ്റ്ററുകൾ പതിക്കുകയും,നിരോധിക്കപ്പെട്ട ഇടങ്ങളിൽ വീഡിയോ ചിത്രീകരണം നടത്തുകയും ചെയ്തുവെന്നത്തിന്റെ അടിസ്ഥാനത്തിൽ ഗുരുവായൂർ മണ്ഡലം എൽഡിഎഫ് സ്ഥാനാർത്ഥി എൻ.കെ.അക്ബറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകുമെന്നും അദ്ദേഹം പറഞ്ഞു.തനിക്കെതിരെ ഉന്നയിച്ച ആരോപണങ്ങൾ ഒരുപരിധിവരെ എൽഡിഎഫിന്റെ സ്ഥാനാർത്ഥി ചെയ്തിട്ടുണ്ടെന്നും അദ്ദേഹം ആരോപിച്ചു.തുടർന്ന് എൻഡിഎയുടെ വികസനരേഖ പ്രകാശനവും നടന്നു.വാർത്താസമ്മേളനത്തിൽ എൻഡിഎ നിയോജക മണ്ഡലം കൺവീനർ ഭയാനന്ദൻ മാമ്പുള്ളി,നിയോജക മണ്ഡലം ഇൻ ചാർജ് അനീഷ് ഇയ്യാൽ,ബിജെപി ഗുരുവായൂർ മണ്ഡലം പ്രസിഡൻ്റ് അനിൽ മഞ്ചറമ്പത്ത്,ബിജെപി നോർത്ത് ജില്ലാ സെക്രട്ടറി കെ.ആർ.ബൈജു തുടങ്ങിയവർ പങ്കെടുത്തു.


Follow us on :

More in Related News