Tue Dec 12, 2023 10:56 PM 1ST
Location
Sign In
02 Nov 2024 09:41 IST
Share News :
എരുമേലി: മണ്ഡല - മകരവിളക്ക് തീർഥാടന കാലത്ത് എരുമേലിയിൽ പ്രവർത്തിക്കുന്ന പാർക്കിങ് മൈതാനങ്ങളിലും ശൗചാലയങ്ങളിലും ഈടാക്കുന്ന തുക ഏകീകരിപ്പിക്കണമെന്ന് ശബരിമല കർമ സമിതി നേതാക്കൾ വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു.
ദേവസ്വം ബോർഡിന്റെയും ജമാഅത്തിന്റെയും സ്വകാര്യ വ്യക്തികളുടെയുമടക്കം നിരവധി പാർക്കിങ്ങ് മൈതാനങ്ങളും ശൗചാലയങ്ങളുമാണ് എരുമേലിയിൽ പ്രവർത്തിച്ചുവരുന്നത്. എന്നാൽ ഇവിടെ തോന്നുന്ന തുകയാണ് തീർഥാടകരിൽ നിന്ന് ഈടാക്കുന്നതെന്ന് ഇവർ ആരോപിച്ചു. ദേവസ്വം ബോർഡ് നിശ്ചയിച്ചിരിക്കുന്ന തുക പാർക്കിങ്ങ് മൈതാനങ്ങളിലും ശൗചാലയങ്ങളിലും വിവിധ ഭാഷകളിൽ പ്രദർശിപ്പിക്കണം. അമിത വില നിയന്ത്രിക്കാൻ പരിശോധന കർശനമാക്കണം. നടപ്പാത കയ്യേറിയുള്ള കച്ചവടം ഒഴിവാക്കണം. അയ്യപ്പഭക്തർക്ക് സൗകര്യം ഒരുക്കുന്നതിൽ ദേവസ്വം ബോർഡും, സംസ്ഥാന സർക്കാറും പരിപൂർണ പരാജയമാണെന്നും നേതാക്കൾ ആരോപിച്ചു.
ശബരിമല കർമസമിതിയുടെ ആവശ്യങ്ങൾ ഉന്നയിച്ച് 10ന് എരുമേലി കൊച്ചമ്പലത്തിൽ നിന്ന് വലിയമ്പലത്തിലേക്ക് ഭക്തജനങ്ങളുടെ പ്രതിഷേധ നാമജപയാത്ര നടത്തുമെന്നും ഭാരവാഹികളായ എസ്. മനോജ്, സി.ഡി. മുരളീധരൻ, മോഹനൻ പനയ്ക്കൽ, മോഹനൻ കുളത്തുങ്കൽ എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
Follow us on :
More in Related News
Please select your location.