Tue Dec 12, 2023 10:56 PM 1ST
Location
Sign In
08 May 2026 12:04 IST
Share News :
കടുത്തുരുത്തി: തിരഞ്ഞെടുപ്പ് വിജയത്തിന് ശേഷം മുഖ്യമന്ത്രി ആരെന്നതിൽ തീരുമാനം ആകാതെ വലഞ്ഞ് യുഡിഎഫ്. അണികൾ തെരുവിൽ ഇറങ്ങി ഐക്യദാർഢ്യം പ്രഖ്യാപിച്ച് തുടങ്ങിയതോടെ ആകെ നാണക്കേടായി. ഇതോടെ ഐക്കമാൻ്റിനും തലവേദന ആയി. വി. ഡി. സതീശനെ മുഖ്യമന്ത്രിയാക്കണമെന്ന് ആവശ്യപ്പെട്ട് കോട്ടയം കടുത്തുരുത്തിയിൽ ദേഹത്തു പെട്രോൾ ഒഴിച്ച് കോൺഗ്രസ് പ്രവർത്തകൻ പ്രതിഷേധിച്ചു. വി ഡി സതീശനെ മുഖ്യമന്ത്രി ആക്കണമെന്നാവശ്യപ്പെട്ടാണ് കോട്ടയം കുറുപ്പന്തറയിൽ ശരീരത്ത് പെട്രോൾ ഒഴിച്ച് കോൺഗ്രസ് പ്രവർത്തകൻ ആത്മഹത്യാ ഭീഷണിയുമായി രംഗത്ത് വന്നത്. കോൺഗ്രസ് പ്രവർത്തകൻ ആയ പ്രിൻസ് താഴക്കത്തടമാണ് ആത്മഹത്യാ ഭീഷണി മുഴക്കി രംഗത്ത് എത്തിയത്. വെള്ളിയാഴ്ച രാവിലെ പത്തിന് കുറുപ്പന്തറ ടൗണിൽ പെട്രോൾ അടങ്ങിയ ഭീമായി എത്തിയാണ് കോൺഗ്രസ് പ്രവർത്തകൻ ഭീഷണി മുഴക്കിയത്. തുടർന്ന് പെട്രോൾ തലയിലുടെ ഇയാൾ ഒഴിക്കുകയും ചെയ്തു. സംസ്ഥാനത്ത് എമ്പാടും വി ഡി സതീശനെ അനുകൂലിച്ചുകൊണ്ട് കോൺഗ്രസ് പ്രവർത്തകർ പ്രകടനം നടത്തുന്നതിന്റെ ഭാഗമായാണ് കുറുപ്പന്തറയിലും പ്രതിഷേധം ഉയർന്നിരിക്കുന്നത്.
Follow us on :
Tags:
More in Related News
Please select your location.