Tue Dec 12, 2023 10:56 PM 1ST
Location
Sign In
06 Jul 2025 11:30 IST
Share News :
പന്തീരാങ്കാവ്: ഏറ്റവും കൂടുതൽ തനത് വരുമാനമുള്ള പഞ്ചായത്താ യിട്ടും പദ്ധതി വിഹിതം ഉൾപ്പെടെ കോടികളുണ്ടായിട്ടും ജനോ പകാരപ്രദമായ നിലയിൽ ചെല വഴിക്കുന്നതിൽ സംസ്ഥാനത്ത് ഏറ്റവും പിന്നാക്കം നിൽക്കുന്ന പഞ്ചായത്താണ് ഒളവണ്ണയെന്ന് ഡി.സി.സി പ്രസിഡന്റ് കെ. പ്രവീ ൺ കുമാർ പറഞ്ഞു. ഒളവണ്ണ പ ഞ്ചായത്ത് എൽ.ഡി.എഫ് ദുർഭരണത്തിനെതിരെ കോൺഗ്രസ് തയാറാക്കിയ കുറ്റപത്രം പ്രകാശനം ചെയ്യുകയായിരുന്നു അദ്ദേഹം. പന്തീരാങ്കാവ് മണ്ഡലം പ്രസിഡൻ്റ് കെ.കെ. മഹേഷ് അധ്യക്ഷത വഹിച്ചു. ഡി.സി.സി സെക്രട്ടറി ചോലക്കൽ രാജേന്ദ്രൻ, ബ്ലോ ക് കോൺഗ്രസ് പ്രസിഡന്റ് രവി കുമാർ പനോളി, ഡി.സി.സി എക്സികുട്ടീവ് അംഗം എ. ഷിയാലി, പി. കണ്ണൻ, എൻ. മുരളീധരൻ എന്നിവർ സംസാരിച്ചു. പഞ്ചായത്ത് കോർ കമ്മിറ്റി ചെയർമാൻ വിനോദ് മേക്കോത്ത് കുറ്റപത്രം അവതരിപ്പിച്ചു. വി.പി. രാജൻ, സി. സെയ്തുട്ടി ഹാജി, എം. രവീന്ദ്രനാഥൻ, എസ്.എൻ. ആനന്ദൻ, മാവോളി ജയരാജൻ എന്നിവർ നേതൃത്വം നൽകി
Follow us on :
More in Related News
Please select your location.