Tue Dec 12, 2023 10:56 PM 1ST
Location
Sign In
10 Dec 2024 21:55 IST
Share News :
കുട്ടിക്കാനം: മെന്റൽ ഹെൽത്ത് ആക്ഷൻ ട്രസ്റ്റും മരിയൻ കോളേജ് ലൈഫ് ലോങ്ങ് ലേണിംഗ് ആൻഡ് എക്സ്റ്റൻഷൻ ഡിപ്പാർട്മെന്റും സ്കൂൾ ഓഫ് സോഷ്യൽ വർക്കും സംയുക്തമായി ആരംഭിക്കുന്ന കമ്മ്യൂണിറ്റി വെൽനെസ്സ് സെന്റർ ഉദ്ഘാടനം ചെയ്തു.പീരുമേട്, ഏലപ്പാറ, പെരുവന്താനം പഞ്ചായത്തിലെ മാനസിക വെല്ലുവിളി നേരിടുന്ന ആളുകൾക്ക് സൗജന്യമായി ചികിത്സയും മറ്റു തെറാപ്പികളും ഉറപ്പാക്കുക എന്നതാണ് പരുപാടിയുടെ ലക്ഷ്യം.കാഞ്ഞിരപ്പള്ളി രൂപത വികാരി ജനറാൾ ഫാദർ ബോബി അലക്സ് മണ്ണമ്പ്ലാക്കൽ അധ്യക്ഷത വഹിച്ചു.ലോകാരോഗ്യ സംഘടനയുടെ മെഡിക്കൽ കൺസൾടന്റ് ഡോക്ടർ രാജീവ് എൻ എസ് ഉദ്ഘാടനം ചെയ്തു എംഹാറ്റ് ഡയറക്റ്റർ ഡോക്ടർ മനോജ് കുമാർ പ്രൊജക്റ്റ് അവതരണം നടത്തി.ഏലപ്പാറ പഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ തോമസ്, പീരുമേട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലക്ഷ്മി ഹെലൻ,പെരുവന്താനം പഞ്ചായത്ത് മെമ്പർ ഷീബ ബിനോയ് ,
പ്രിൻസിപ്പൽ പ്രൊഫസർ ഡോക്ടർ അജി മോൻ ജോർജ്, സോഷ്യൽ വർക്ക് വിഭാഗം മേധാവി അജേഷ് പി ജോസഫ്, ലൈഫ് ലോങ്ങ് ലേർണിങ് ആൻഡ് എക്സ്റ്റൻഷൻ വിഭാഗം അധ്യക്ഷൻ ഡോക്ടർ ഹരി ആർ എസ് എന്നിവർ പ്രസംഗിച്ചു
Follow us on :
More in Related News
Please select your location.