Tue Dec 12, 2023 10:56 PM 1ST
Location
Sign In
22 May 2024 03:10 IST
Share News :
മസ്‌കറ്റ്: ഇൻകാസ് ഒമാൻ ദേശീയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ത്യയുടെ മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ മുപ്പത്തിമൂന്നാം രക്തസാക്ഷിത്വദിന അനുസ്മരണം നടത്തി. ആധുനിക ഇന്ത്യയെ കെട്ടിപ്പടുക്കുന്നതിൽ നിർണ്ണായക പങ്കുവഹിച്ച രാജീവ് ഗാന്ധിയുടെ ഒരിക്കലും മറക്കാത്ത ഓർമ്മകൾക്ക് മുൻപിൽ പ്രണാമം അർപ്പിച്ചുകൊണ്ട് ചായാചിത്രത്തിൽ പുഷ്പാർച്ചനയും പ്രാർത്ഥനയും നടത്തി.
ഇന്ത്യയെ പുതുയുഗത്തിലേക്കു നയിച്ച ദീർഘ വീക്ഷണമുള്ള ക്രാന്ത ദർശിയായ ഭരണാധികാരിയായിരുന്നു രാജീവ് ഗാന്ധി എന്ന് ഇൻകാസ് ദേശീയ കമ്മിറ്റി പ്രസിഡന്റ് അഡ്വ. എം കെ പ്രസാദ് തന്റെ അനുസ്മരണ പ്രഭാഷണത്തിൽ ഓർമിച്ചു.
ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയായി അധികാരമേറ്റ അദ്ദേഹം പ്രായത്തിൽ കവിഞ്ഞ രാഷ്ട്രീയ പക്വതയും ഭരണമികവും കൊണ്ട് ഇന്ത്യ കണ്ട ഏറ്റവും മികച്ച പ്രധാനമന്ത്രിമാരിൽ ഒരാളായി മാറി. വിദ്യാഭ്യാസ രംഗത്തും ശാസ്ത്ര സാങ്കേതിക രംഗത്തും വിപ്ലവകരമായ മാറ്റങ്ങൾക്ക് രാജീവ് ഗാന്ധിയുടെ ഭരണകാലഘട്ടം സാക്ഷ്യം വഹിച്ചുവെന്നും അനുസ്മരണ സന്ദേശം നൽകിയ അറ്റാച്ഡ് പ്രസിഡന്റ് നിയാസ് ചെണ്ടയാട്, വർക്കിംഗ് പ്രസിഡന്റുമാരായ സലീം മുതുവമ്മേൽ, മാത്യു മെഴുവേലി എന്നിവർ അനുസ്മരിച്ചു.
ഇൻകാസ് ഒമാൻ ജനറൽ സെക്രട്ടറി മണികണ്ഠൻ കോതോട്ട് യോഗത്തിന് സ്വാഗതവും ട്രഷറർ സജി ചങ്ങനാശ്ശേരി നന്ദിയും പറഞ്ഞു.
ഇൻകാസ് നേതാക്കളായ വിജയൻ തൃശ്ശൂർ, മറിയാമ്മ തോമസ്, റിലിൻ മാത്യു, അജ്മൽ മാമ്പ്ര, ഷിജു റഹ്മാൻ, റോബിൻ മാത്യു തുടങ്ങിയവർ അനുസ്മരണ യോഗത്തിൽ സംബന്ധിച്ചു.
Follow us on :
Tags:
More in Related News
Please select your location.