Tue Dec 12, 2023 10:56 PM 1ST

Location  

Sign In

‘ചിരിമലയാളം’ സി.എം. നജീബ് ഉദ്ഘാടനം ചെയ്തു

15 Apr 2024 14:59 IST

ENLIGHT MEDIA OMAN

Share News :

മസ്‌കറ്റ്: ഒമാൻ:ഈസ്റ്റർ, ഈദ്, വിഷു ആഘോഷങ്ങളുടെ ഭാഗമായി മലയാളം ഒമാൻ ചാപ്റ്റർ സംഘടിപ്പിച്ച ‘ചിരിമലയാളം’ സി.എം. നജീബ് ഉദ്ഘാടനം ചെയ്തു.


മലയാള ഭാഷയുടെയും സാഹിത്യത്തിന്റെയും മത സൗഹാർദത്തിന്റെയും ആവശ്യകതയെക്കുറിച്ചും അദ്ദേഹം വിശദീകരിച്ചു. മലയാളം ഒമാൻ ചാപ്റ്റർ വൈസ് ചെയർമാൻ സദാനന്ദൻ എടപ്പാള്‍ അധ്യക്ഷത വഹിച്ചു.


മലയാളം ഒമാൻ ചാപ്റ്റർ ജനറല്‍ സെക്രട്ടറി രതീഷ് പട്ടിയാത്ത് മലയാളം ഒമാൻ ചാപ്റ്ററിന്റെ പ്രവർത്തന റിപ്പോർട്ടും ഭാവി പരിപാടികളെക്കുറിച്ചും വിശദീകരിച്ചു. പ്രവാസികളായ എഴുത്തുകാർക്ക് അവസരം കൊടുത്ത് മലയാളം ഒമാൻ ചാപ്റ്റർ പുറത്തിറക്കിയ മണമുള്ള മണലെഴുത്ത് എന്ന പുസ്തകത്തിന്റെ രണ്ടാം ഭാഗം പുറത്തിറക്കുന്നതിന്റെ ഒദ്യോഗിക പ്രഖ്യാപനവും രതീഷ് പട്ടിയാത്ത് നടത്തി.


മുഖ്യപ്രഭാഷണം നടത്തിയ ഇന്ത്യൻ സോഷ്യല്‍ ക്ലബ് സൂർ പ്രസിഡന്റ് ഹസ്ബുള്ള മദാരി ഇത്തരത്തിലുള്ള ഒത്തു ചേരലുകളും, സ്നേഹസംഗമങ്ങളും കലുഷിതമായ ഇന്നത്തെ കാലഘട്ടത്തില്‍ അനിവാര്യമാണെന്നും പറഞ്ഞു. മലയാളം ഒമാൻ ചാപ്റ്റർ കള്‍ച്ചറല്‍ കോഡിനേറ്റർ രാജൻ വി കോക്കൂരി പുസ്തകപ്രകാശനത്തെക്കുറിച്ച്‌ വിശദീകരിച്ചു,


എക്സിക്യൂട്ടീവ് അംഗം അനില്‍കുമാർ ആശംസ പ്രസംഗം നടത്തി, തുടർന്ന് സ്റ്റാൻഡ് അപ്പ് കൊമേഡിയൻ സജീഷ് കുട്ടനെല്ലൂരിന്റെ ചിരിമലയാളം എന്ന മലയാളഭാഷയെ കോർത്തിണക്കി ഹാസ്യപരിപാടി അവതരിപ്പിച്ചു. എക്സികൂട്ടിവ് അംഗം രാമചന്ദ്രൻ ചങ്ങരത്ത് നന്ദി പറഞ്ഞു. അനിത രാജൻ ചടങ്ങ് നിയന്ത്രിച്ചു. നിരവധി കുട്ടികളും കുടുംബങ്ങളും പങ്കെടുത്തു.


⭕⭕⭕⭕⭕⭕⭕⭕⭕

ഒമാൻ വാർത്തകൾക്കായി 

https://enlightmedia.in/news/category/gulf


ഒമാൻ വാട്സ്ആപ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ  

https://chat.whatsapp.com/B9L2Cp0r8se1VAMEI9nTFl

⭕⭕⭕⭕⭕⭕⭕⭕⭕

ഒമാനിൽ നിന്നുമുള്ള വാർത്തകളും പരസ്യങ്ങളും പ്രസിദ്ധീകരിക്കുന്നതിന്ന്

+919847210987 

എന്ന വാട്സ്ആപ്പിലൂടെ ബന്ധപ്പെടുക

Follow us on :

More in Related News