Tue Dec 12, 2023 10:56 PM 1ST
Location
Sign In
27 Jan 2025 18:27 IST
Share News :
ചാലക്കുടി:
നഗരസഭ ചെയർമാനായിരുന്ന എബി ജോർജ്ജ് രാജിവെച്ച ഒഴിവിലേക്കുള്ള തെരഞ്ഞെടുപ്പ് ഫെബ്രുവരി 6 ന് നടത്തുന്നതിന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ വിജ്ഞാപനമിറക്കി.
ചാലക്കുടി DFO ക്കാണ് തെരഞ്ഞെടുപ്പ് ചുമതല.
രാവിലെ 11 മണിക്ക് കൗൺസിൽ ഹാളിൽ വെച്ച് ചെയർമാൻ തെരഞ്ഞെടുപ്പും തുടർന്ന് സത്യപ്രതിജ്ഞയും നടക്കും.
UDF ൻ്റെ തീരുമാനപ്രകാരം
28 അംഗങ്ങളുള്ള കോൺഗ്രസ്സിലെ
ഷിബു വാലപ്പനാണ് ചെയർമാനാവുക.
നിലവിലെ വൈസ് ചെയർപേഴ്സൺ ആലീസ് ഷിബുവിനായ്
ഇപ്പോൾ ചെയർമാൻ്റെ
താല്ക്കാലിക
ചുമതല.
വൈസ് ചെയർപേഴ്സൻ സ്ഥാനം ഒഴിയുന്നത് സംബന്ധിച്ച് ആലീസ് ഷിബു പാർട്ടി നേതൃത്വത്തിന് കത്ത് നൽകിയിട്ടുണ്ട്.
പുതിയ ചെയർമാൻ്റെ തെരഞ്ഞെടുപ്പ് കഴിയുന്നത് വരെ സ്ഥാനത്ത് തുടരാനാണ് പാർട്ടി നേതൃത്വം നിർദ്ദേശം നൽകിയിട്ടുള്ളത്.
നേരത്തേ
വി.ഒ. പൈലപ്പൻ ചെയർമാൻ സ്ഥാനം ഒഴിഞ്ഞ അവസരത്തിലും,
വൈസ് ചെയർപേഴ്സനായിരുന്ന സിന്ധു ലോജുവും,പുതിയ ചെയർമാൻ്റെ തെരഞ്ഞെടുപ്പിന് ശേഷമാണ് സ്ഥാനം ഒഴിഞ്ഞത്.
ചെയർമാൻ തെരഞ്ഞെടുപ്പ് കഴിഞ്ഞതിന് ശേഷം വൈസ് ചെയർപേഴ്സനെ തിരഞ്ഞെടുക്കുന്ന കാര്യത്തിൽ തീരുമാനം ഉണ്ടാകും
Follow us on :
Tags:
More in Related News
Please select your location.