Tue Dec 12, 2023 10:56 PM 1ST
Location
Sign In
05 Feb 2025 08:36 IST
Share News :
മേപ്പയ്യൂർ: കേന്ദ്ര നയങ്ങൾ സഹകരണപ്രസ്ഥാനത്തെതകർക്കുന്നുവെന്ന് മേപ്പയ്യൂർ ഫെസ്റ്റ് ജനകീയ സാംസ്കാരികോത്സവത്തോടനുബന്ധിച്ച് നടന്ന സഹകരണ സെമിനാർ അഭിപ്രായപ്പെട്ടു. മൾട്ടി സ്റ്റേറ്റ് സഹകരണ സംഘങ്ങൾക്ക് ബാങ്കിംഗ് പ്രവർത്തനത്തിനുള്ള അനുമതി നൽകുകയും പ്രാഥമിക സഹകരണ സംഘങ്ങൾക്ക് അത് നിഷേധിക്കുകയും ചെയ്യുകയാണ്. കേന്ദ്ര ഭരണം ശത്രുതാ മനോഭാവത്തോടെ സമാന്തര സഹകരണപ്രസ്ഥാനം സംഘടിപ്പിക്കുകയാണ്.ആധുനികവൽക്കരണവും പ്രൊഫഷനിലിസവും സുതാര്യതയും ഉറപ്പു വരുത്താൻ സഹകരണ സംഘങ്ങൾ പ്രതിജ്ഞാബദ്ധമാകണമെന്ന് സെമിനാർ ആവശ്യപ്പെട്ടു.
സംഘാടക സമിതി ചെയർമാൻ കെ.രാജീവൻ അധ്യക്ഷനായി.എൻ.സുബ്രഹ്മണ്യൻ, മനയത്ത് ചന്ദ്രൻ, പഞ്ചായത്ത് പ്രസിഡൻ്റ് കെ.ടി രാജൻ, സുനിൽ ഓടയിൽ, ബിജു കുനിയിൽ ,വിവിധ സഹകരണ സംഘം പ്രസിഡൻ്റുമാർ സംസാരിച്ചു.ഫെസ്റ്റിൻ്റെ ഭാഗമായി ഇന്ന് (ബുധൻ) വൈകീട്ട് 5 മണിക്ക് നടക്കുന്ന വിദ്യാഭ്യാസ സെമിനാർ മുൻ വിദ്യാഭ്യാസ മന്ത്രി സി.രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്യും. അഡ്വ: നജ്മ തബ്ഷിറ, എം.എം സജീന്ദ്രൻ, പി.സുധാകരൻ എന്നിവർ സെമിനാറിൽ സംസാരിക്കും. തുടർന്ന് വ്യാപാരി ഫെസ്റ്റിൽ കണ്ണൂർ ഷരീഫ് നയിക്കുന്ന ഗാനമേള അരങ്ങേറും
Follow us on :
Tags:
Please select your location.