Tue Dec 12, 2023 10:56 PM 1ST
Location
Sign In
10 Nov 2024 15:43 IST
Share News :
മുംബൈ: മഹാരാഷ്ട്രയിൽ പ്രതിപക്ഷ സഖ്യമായ മഹാവികാസ് അഖാഡി ജാതി സെൻസെസ് നടത്തുന്നതിനായി പ്രകടന പത്രിക പുറത്തിറക്കി. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയാണ് പ്രകടനപത്രിക പുറത്തിറക്കിയത്. ജാതി സെൻസെസ് നടത്തുന്നതിനൊപ്പം നിലവിലുള്ള സംവരണം 50 ശതമാനത്തിലേക്ക് ഉയർത്തും. സമുദായത്തിന്റെ അവസ്ഥ മനസിലാക്കി കൂടുതൽ ആനുകൂല്യങ്ങൾ നൽകുന്നതിനാണ് ജാതി സെൻസെസ് എന്ന് ഖാർഗെ പറഞ്ഞു.
മഹാവികാസ് അഖാഡിയുടെ പ്രകടന പത്രികയിൽ അഞ്ച് വാഗ്ദാനങ്ങളാണ് ഉൾപ്പെടുന്നത്. കാർഷികമേഖല, ഗ്രാമീണ വികസനം, നഗരവികസനം, ആരോഗ്യം തുടങ്ങിയ മേഖലകളിൽ ഊന്നിയാണ് മഹാവികാസ് അഖാഡിയുടെ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ. ഓരോ കുടുംബത്തിനും പ്രതിവർഷം മൂന്നര ലക്ഷം രൂപയുടെ ആനുകൂല്യങ്ങൾ ലഭ്യമാക്കുമെന്നും ഖാർഗെ പറഞ്ഞു.
പ്രകടന പത്രികയിലെ പ്രധാനപ്പെട്ട മറ്റൊരു വാഗ്ദാനം എല്ലാ സ്ത്രീകൾക്കും പ്രതിമാസം 3000 രൂപ നൽകുന്ന മഹാലക്ഷ്മി യോജനയാണ്. ലഡ്കി ബഹിൻ യോജനയിലൂടെ നിലവിലെ സർക്കാർ 1500 രൂപ നൽകുന്നുണ്ട് . 25 ലക്ഷം രൂപയുടെ ആരോഗ്യ ഇൻഷൂറൻസും കുടുംബങ്ങൾക്ക് ഉറപ്പാക്കുമെന്ന് പ്രകടന പത്രികയിൽ പറയുന്നു. തൊഴിൽരഹിതരായ യുവാക്കൾക്ക് പ്രതിമാസം 4000 രൂപ നൽകുമെന്നും മൂന്ന് ലക്ഷം രൂപ വരെയുടെ കാർഷിക വായ്പകൾ എഴുതിതള്ളുമെന്നും പ്രകടനപത്രികയിൽ പറയുന്നു.
Follow us on :
Tags:
More in Related News
Please select your location.