Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പള്ളിക്കത്തോട് ഗവൺമെന്റ്ഐ.ടി.ഐയിൽ ഗസ്റ്റ് ഇൻസ്ട്രക്ടർ നിയമനം

07 Apr 2025 20:46 IST

SUNITHA MEGAS

Share News :


കടുത്തുരുത്തി: പള്ളിക്കത്തോട് ഗവൺമെന്റ് ഐ.ടി.ഐയിൽ മെക്കാനിക് ഓട്ടോ ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്‌സ് ട്രേഡിൽ ഗസ്റ്റ് ഇൻസ്ട്രക്ടർമാരെ തിരഞ്ഞെടുക്കുന്നതിനായി ഏപ്രിൽ പത്തിനു പകൽ 11 മണിക്ക് അഭിമുഖം നടത്തും. ഓപ്പൺ നോൺ പ്രയോരിറ്റി -1, പട്ടികജാതി -1, എന്നിങ്ങനെ രണ്ട് ഒഴിവുകൾ ആണ് ഉള്ളത്. ബന്ധപ്പെട്ട ട്രേഡിൽ ഡിഗ്രിയും ഒരു വർഷത്തെ പ്രവൃത്തി പരിചയവും, അല്ലെങ്കിൽ ഡിപ്ലോമയും രണ്ട് വർഷത്തെ പ്രവൃത്തി പരിചയവും, അല്ലെങ്കിൽ എൻ.ടിസി./എൻ.എ.സിയും മൂന്ന് വർഷത്തെ പ്രവൃത്തിപരിചയവും ആണ് യോഗ്യത. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകൾ,

പകർപ്പുകൾ എന്നിവ സഹിതം ഹാജരാകണം. വിശദവിവരങ്ങൾക്ക് ഫോൺ- 0481 255106, 6238139057.




Follow us on :

More in Related News