Tue Dec 12, 2023 10:56 PM 1ST
Location
Sign In
22 Jan 2025 09:59 IST
Share News :
കൊണ്ടോട്ടി :സ്റ്റേജിതര മത്സരങ്ങൾ അവസാനിക്കുമ്പോൾ ഗോപിക സി കെ സാഹിത്യ പ്രതിഭ പുരസ്‌കാരത്തിന് അർഹയായി. സംസ്‌കൃതം ഉപന്യാസം, പ്രസംഗം എന്നിവയിൽ ഒന്നാം സ്ഥാനവും സംസ്‌കൃതം കഥാ രചനയിൽ രണ്ടാം സ്ഥാനവും നേടി മൊത്തം 13 പോയിന്റ് കരസ്ഥമാക്കിയാണ് ഗോപിക സി കെ ഈ നേട്ടം കൈവരിച്ചത്. കാലിക്കറ്റ് സർവകലാശാല ക്യാമ്പസിൽ എം എ സംസ്‌കൃതം രണ്ടാം വർഷത്തിന് പഠിക്കുന്ന ഗോപിക കണ്ണൂർ ജില്ലയിലെ തലശ്ശേരി മലാൽ സ്വദേശി പ്രസന്നൻ സി കെ - ഗിരിജ ദമ്പതിമാരുടെ മകളാണ്. വിഷ്ണു സഹോദരനാണ്.
ചെറുപ്പം തൊട്ടേ പ്രസംഗകലയിൽ കഴിവ് തെളിയിച്ച മിടുക്കിയാണ് ഗോപിക. സാഹിത്യത്തോടും സംസ്‌കൃതഭാഷയോടും അഭിരുചിയുള്ള ഗോപിക തലശ്ശേരി ബ്രണ്ണൻ കോളേജിൽ നിന്നാണ് ബി എ സംസ്‌കൃതം പാസായത്. എം ടി യുടെ രചനകളുടെ ആരാധിക കൂടിയായ ഗോപികയുടെ സാഹിത്യത്തിലേക്കുള്ള വരവിനു പിന്നിലും ഇത്തരം ഇഷ്ടങ്ങളുണ്ട്. എല്ലാറ്റിനും പിന്തുണയേകി ഓട്ടോ ഡ്രൈവറായ അച്ഛനും അമ്മയും ചേട്ടനും കൂടെയുണ്ട്.
കാലിക്കറ്റ് യൂണിവേഴ്സിറ്റി സി സോൺ കലോത്സവം "കലാ 'മ" 65 മത്സരങ്ങൾ പൂർത്തിയാകുമ്പോൾ തുടക്കം മുതലേയുള്ള മേധാവിത്വം നില നിർത്തിക്കൊണ്ട് കാലിക്കറ്റ് സർവകലാശാല ക്യാമ്പസ് മുന്നേറുന്നു. ഇന്നലെ മുതൽ സ്റ്റേജ് മത്സരങ്ങൾക്ക് കൂടി അരങ്ങുണർന്നതോടെ ഇത് നാടിന്റെ കൂടി ആഘോഷമായി മാറുകയാണ്...
ഫോട്ടോ : ഗോപിക സി കെ
Follow us on :
Tags:
More in Related News
Please select your location.