Tue Dec 12, 2023 10:56 PM 1ST

Kerala India  

Sign In

ബസ് ടാങ്കറുമായി കൂട്ടിയിച്ചു; 18 മരണം; മുപ്പതോളം പേർക്ക് പരിക്ക്

10 Jul 2024 08:23 IST

Enlight News Desk

Share News :

ഉത്തർപ്രദേശിലെ ഉന്നാവോ ജില്ലയിൽ ഗാര്‍ഹ ഗ്രാമത്തിന് സമീപം ലഖ്‌നൗ-ആഗ്ര എക്‌സ്പ്രസ് വേയിൽ യാത്രാബസ് ടാങ്കറുമായി കൂട്ടിയിടിച്ച് 18 പേർ മരിച്ചു. മുപ്പതോളം പേർക്ക് പരിക്കുള്ളതായാണ് വിവരം. ലഖ്‌നൗ-ആഗ്ര എക്‌സ്പ്രസ് വേയിൽ ഡബിൾ ഡക്കർ ബസ് പാൽ കണ്ടെയ്‌നറിൽ ഇടിച്ചാണ് അപകടം


ഇടിയുടെ ആഘാതത്തിൽ ബസും ടാങ്കറും പൂർണമായും തകർന്നു. അപകടം നടന്നഉടനെ മേഖലയിലുള്ളവർ രക്ഷാപ്രവർത്തനം ആരംഭിച്ചിരുന്നു. പതിനെട്ട് പേരെയും മരിച്ച നിലയിൽത്തന്നെയാണ് പുറത്തെടുത്തത്. ബീഹാറിലെ സിതാമര്‍ഹിയില്‍ നിന്നും ഡല്‍ഹിയിലേക്ക് പോകുകയായിരുന്നു ബസ്. 

Follow us on :

More in Related News