Tue Dec 12, 2023 10:56 PM 1ST
Location
Sign In
02 Nov 2024 16:43 IST
Share News :
മസ്‌കറ്റ്: ബോഷർ മേഖലയിലെ കായിക പ്രേമികളുടെ കൂട്ടായ്മയായ ടീം ബോഷറിന്റെ നേതൃത്വത്തിൽ ബോഷർ കപ്പ് 2024 ബാഡ്മിൻറൺ ടൂർണമെൻറ് സംഘടിപ്പിച്ചു. മസ്‌കറ്റ് ഗാലയിലെ ഒയാസിസ് ബാഡ്മിൻറൺ അക്കാദമിയിൽ നടന്ന ടൂർണമെന്റിൽ വിവിധ രാജ്യക്കാരായ 250ലധികം കായികതാരങ്ങൾ പങ്കെടുത്തു.
രാവിലെ എട്ടുമണി മുതൽ തുടങ്ങിയ മത്സരങ്ങൾ പ്രമുഖ സാമൂഹിക പ്രവർത്തകനും ലോക കേരളസഭ അംഗവുമായ ശ്രീ ബാലകൃഷ്ണൻ കെ ഉദ്ഘാടനം ചെയ്തു. ടൂർണമെന്റ് ടൈറ്റിൽ സ്പോൺസർ സ്പെക്ട്രം ടെക്നിക്കൽ സർവീസസ് മാനേജിംഗ് ഡയറക്ടറെസ്.
നരേന്ദ്ര ഡി ശിവാനി, വിശാൽ മിറാണി തുടങ്ങിയവർ സന്നിഹിതനായിരുന്നു. രാത്രി 11 മണിവരെ നീണ്ട മത്സരങ്ങൾക്ക് ബൗഷർ മേഖലയിലെ സാമൂഹിക - സാംസ്കാരിക പ്രവർത്തകരായ ബിജോയ് പാറാട്ട്, സന്തോഷ് എരിഞേരി, ജഗദീഷ് കീരി, വിനോദ് ഗുരുവായൂർ, രഞ്ജു അനു തുടങ്ങിയവർ നേതൃത്വം നൽകി. വിജയികൾക്കുള്ള സമ്മാനദാനം ഇന്ത്യൻ സ്കൂൾ ബോർഡ് അംഗം നിധീഷ് കുമാർ, റിയാസ് അമ്പലവൻ, കേരള വിങ് കൺവീനർ സന്തോഷ് കുമാർ, രെജു മരക്കാത്ത്, കേരള വിംഗ് കോ കൺവീനർ കെ വി വിജയൻ, തുടങ്ങിയവർ നിർവഹിച്ചു.
മേഖലയിലെ കായിക സാമൂഹിക പ്രവർത്തനങ്ങളിൽ സജീവമായി ഇടപെടുന്ന ടീം ബോഷറിന്റെ നേതൃത്വത്തിൽ വർഷങ്ങളായി നടന്നുവരുന്ന ബോഷർ കപ്പ് സെവൻസ് ഫുട്ബോൾ ടൂർണമെന്റിന്റെ ആറാമത് സീസണിന്റെ ഒരുക്കങ്ങൾ ആരംഭിച്ചതായും ഭാരവാഹികൾ അറിയിച്ചു.
ബാഡ്മിന്റൺ ടൂർണമെൻറ് വൻ വിജയമാക്കി തീർത്ത കായികതാരങ്ങളെയും കാണികളെയും വളണ്ടിയർമാരെയും ടീം ബോഷർ ഭാരവാഹികൾ അഭിനന്ദിക്കുകയും നന്ദി അറിയിക്കുകയും ചെയ്തു.
⭕⭕⭕⭕⭕⭕⭕⭕⭕ For: News & Advertisements: +968 95210987 / +974 55374122
ഗൾഫ് വാർത്തകൾക്കായി https://enlightmedia.in/news/category/gulf
https://www.facebook.com/MalayalamVarthakalNews?mibextid=kFxxJD
ഗൾഫ് വാർത്തകളും, ജോലി ഒഴിവുകളും അറിയുന്നതിനായി വാട്സ്ആപ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/L0A5fecOrEXEg27R3RFc1a
⭕⭕⭕⭕⭕⭕⭕⭕⭕
Follow us on :
Tags:
More in Related News
Please select your location.