Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഇ-മെയില്‍ വഴി ബോംബ് ഭീഷണി; 189 യാത്രക്കാരുമായി ദുബൈയിൽ നിന്ന് പറന്ന എയർ ഇന്ത്യ എക്സ്‍പ്രസ് വിമാനത്തിൽ പരിശോധന

19 Oct 2024 12:16 IST

Shafeek cn

Share News :

ദുബൈ: ബോംബ് ഭീഷണിയെ തുടര്‍ന്ന് എയര്‍ ഇന്ത്യ എക്സ്‍പ്രസ് വിമാനം ജയ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇറക്കി. എയര്‍ ഇന്ത്യ എക്സ്പ്രസിന്‍റെ ദുബൈയിൽ നിന്ന് ജയ്പൂരിലേക്ക് പോകുകയായിരുന്ന ഐഎക്സ് 196 വിമാനത്തിനാണ് ബോംബ് ഭീഷണി ഉയര്‍ന്നത്. 


ശനിയാഴ്ച രാവിലെ 12.45ന് ഇ മെയില്‍ സന്ദേശം വഴിയാണ് വ്യാജ ബോംബ് ഭീഷണി ലഭിച്ചതെന്ന് ജയ്പൂര്‍ എയര്‍പോര്‍ട്ട് പൊലീസ് എസ്എച്ച്ഒ സന്ദീപ് ബസേര പറഞ്ഞു. 189 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. രാവിലെ 1.20ന് വിമാനത്താവളത്തിലെത്തിയ വിമാനം സുരക്ഷാസേന വിശദമായി പരിശോധിച്ചെങ്കിലും സംശയാസ്പദമായ ഒന്നും കണ്ടെത്താനായില്ലെന്ന് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സി വെളിപ്പെടുത്തി. 


കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നിരവധി വ്യാജ ബോംബ് ഭീഷണികളാണ് വിവിധ വിമാന സർവീസുകളെ തടസ്സപ്പെടുത്തിയയത്. ഇതേ തുടര്‍ന്ന് വ്യോമയാന അധികൃതർ ജാഗ്രത പാലിക്കുന്ന സാഹചര്യത്തിലാണ് വീണ്ടും ഇത്തരത്തിലൊരു സംഭവം. കർശനമായ നടപടികൾ സ്വീകരിക്കുമെന്ന് സിവിൽ ഏവിയേഷൻ അധികൃതർ മുന്നറിയിപ്പ് നൽകി.

Follow us on :

More in Related News