Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ബോബി ചെമ്മണ്ണൂരിന്റെ അറസ്റ്റ് രേഖപെടുത്തി. നാളെ കോടതിയിൽ ഹാജരാക്കും.

08 Jan 2025 19:31 IST

Enlight News Desk

Share News :

കൊച്ചി: നടി ഹണി റോസിനെതിരായുള്ള അധിക്ഷേപ പരാതിയിൽ ബോബി ചെമ്മണ്ണൂരിന്റെ അറസ്റ്റ് രേഖപെടുത്തി. രാവിലെ വയനാട് നിന്നുമാണ് പൊലീസ് ഇദ്ദേഹത്തെ കസ്റ്റഡിയിലെടുത്ത്. താൻ ചെയ്തത് തെറ്റാണ് എന്ന തോന്നൽ ഇപ്പോഴും തനിക്കില്ലെന്ന വാദമാണ് ബോബി ഉയർത്തിയത്. സ്റ്റേഷനിലെത്തിയ ബോബി മാധ്യമങ്ങളോട് പ്രതികരിച്ചത് താൻ തെറ്റൊന്നും ചെയ്തിട്ടില്ലെന്നായിരുന്നു. ഹണിറോസിന്റെ പരാതിയിൽ കേസെടുത്ത പൊലീസ് ​ഗൗരവമായ ഇടപെടലാണ് നടത്തിയത്. മുൻകൂർ ജാമ്യ സാധ്യതക്ക് പോലും ഇടം കൊടുക്കാതെയായിരുന്നു കസ്റ്റഡി. വയനാട്ടിലെ 1000 ഏക്കർ റിസോർട്ടിൽ നിന്നും പുറത്തിറങ്ങിയ ബോബിയെ വാഹനം വളഞ്ഞാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.

Follow us on :

More in Related News