Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഹണിറോസിന്റെ പരാതിയിൽ ബോബി ചെമ്മണ്ണൂർ കസ്റ്റഡിയിൽ

08 Jan 2025 12:36 IST

Saifuddin Rocky

Share News :

കൽപറ്റ: സമൂഹമാധ്യമങ്ങളിലൂടെയുള്ള അധിക്ഷേപത്തിന് നടി ഹണി റോസ് നൽകിയ പരാതിയിൽ ചെമ്മണൂർ ഗ്രൂപ്പ് ഉടമ ബോബി ചെമ്മണൂരിനെ പ്രത്യേക അന്വേഷണസംഘം കസ്റ്റഡിയിലെടുത്തു. വയനാട്ടിലെ റിസോർട്ടിൽനിന്നാണ് വയനാട് പൊലീസിന്റെ സഹായത്തോടെ പിടികൂടിയത്. ഉടൻ കൊച്ചി സെൻട്രൽ പൊലീസ് സ്റ്റേഷനി​ലേക്ക് കൊണ്ടുപോകും.

ഹണി റോസിന്റെ പരാതി അന്വേഷിക്കാൻ സെൻട്രൽ എ.സി.പി ജയകുമാറിന്റെ നേതൃത്വത്തിൽ പ്രത്യേക സംഘത്തെ നിയോ​ഗിച്ചിരുന്നു. സെൻട്രൽ സിഐ ആണ് കേസ് അന്വേഷിക്കുന്നത്. സംഘത്തിൽ സൈബർ സെൽ അംഗങ്ങളുമുണ്ട്. ആവശ്യമെങ്കിൽ അന്വേഷണസംഘം വിപുലീകരിക്കുമെന്നും കൊച്ചി പൊലീസ് അറിയിച്ചു.

സമൂഹമാധ്യമങ്ങളിലെ അശ്ലീല പ്രചാരണവുമായി ബന്ധപ്പെട്ട് ഹണി റോസ് നൽകിയ പരാതിയിൽ ലൈംഗികച്ചുവയോടെയുള്ള അശ്ലീല പരാമർശത്തിനെതിരെ ഭാരതീയ ന്യായസംഹിത 75 (4) പ്രകാരവും ഇലക്ട്രോണിക് മാധ്യമത്തിലൂടെയുള്ള അശ്ലീല പരാമർശത്തിനെതിരെ ഐ.ടി നിയമം 67 പ്രകാരവുമാണ് ബോബി ചെമ്മണ്ണൂരിനെതിരെ കേസെടുത്തത്.

Follow us on :

More in Related News