Tue Dec 12, 2023 10:56 PM 1ST
Location
Sign In
03 Dec 2024 16:44 IST
Share News :
എലിഞ്ഞിപ്ര: ചൗക്ക ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രം വികസന സമിതി യോഗം ചേർന്നു. ചാലക്കുടി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് വനജ ദിവാകരന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം പ്രസിഡണ്ട് വേണു കണ്ടരുമഠത്തിൽ ഉദ്ഘാടനം ചെയ്തു. പുതിയ ഐ.പി. ബ്ലോക്കിന്റെ ഉൽഘാടനം ഉടൻ നടത്തുന്നതിനും ആശുപത്രി അങ്കണത്തിൽ ഒടിഞ്ഞും മറിഞ്ഞും വീഴാൻ സാധ്യതയുള്ള മരങ്ങൾ മുറിച്ച് മാറ്റുന്നതിനും ആംബുലൻസിന് പ്രത്യേകം ഡ്രൈവറെ നിയമിക്കുന്നതിനും തീരുമാനിച്ചു. വീണ മതിലുകൾ പുനരുദ്ധരിച്ച്
കന്നുകാലികളുടെ പ്രവേശനം തടയാനുള്ള പ്രത്യേക സംവിധാനം ഏർപ്പെടുത്തുന്നതിനും തീരുമാനമായി.ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി പിജി പ്രദീപ്, ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷൻ സി വി ആന്റണി,വികസന സ്ഥിരം സമിതി അധ്യക്ഷൻ പി കെ ജേക്കബ്, സൂപ്രണ്ട് ഡോ. ആർ രാജീവ്,വിൽസൻ മേച്ചേരി,എം ഡി ബാഹുലേയൻ, പി പി പോളി,ശകുന്തള വത്സൻ,ഡേവിസ് പുല്ലോക്കാരൻ, എംവി അനിലൻ, എന്നിവർ സംസാരിച്ചു.
Follow us on :
Tags:
More in Related News
Please select your location.