Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ബാറ്ററി മോഷ്ടാവിനെ പിടികൂടി

11 Dec 2024 09:10 IST

Fardis AV

Share News :


        കോഴിക്കോട് : പുതിയറയിൽവെച്ച് ബാറ്ററി മോഷ്ടിക്കാൻ ശ്രമിച്ച ചേളാരി സ്വദേശിയായ കള്ളിയത്ത് വീട്ടിൽ ഹസ്സൻ (44 ) നെ കസബ പോലീസ് അറസ്റ്റ് ചെയ്തു. പുതിയറ പാലത്തിനു സമീപത്തായുള്ള ബിൽഡിംഗിനു മുകളിൽ സ്ഥാപിച്ച സോലസ് അഡ്വട്ടൈസിംഗ് കമ്പനിയുടെ  പരസ്യബോർഡിൽ ഫിറ്റുചെയ്ത 17500 രൂപ വിലവരുന്ന ബാറ്ററി മോഷ്ടിച്ചുകൊണ്ടു പോകാൻ ശ്രമിക്കുന്നിടെ സംശയം തോന്നിയ നാട്ടുകാർ പ്രതിയെ തടഞ്ഞുവെച്ച് കസബ പോലീസിൽ അറിയിക്കുകയായിരുന്നു. ഉടൻ സ്ഥലത്തെത്തിയ കസബ പോലീസ് സ്റ്റേഷൻ SI രതീഷ്, SCPO രതീഷ് എന്നിവർ ചേർന്ന് പ്രതിയെ കസ്റ്റഡിയിൽ എടുക്കുകയും കോടതിയിൽ ഹാജരാക്കുകയും ചെയ്തു.

Follow us on :

More in Related News