Tue Dec 12, 2023 10:56 PM 1ST
Location
Sign In
04 Oct 2024 09:07 IST
Share News :
കാക്കനാട്: സംവിധായകനും നടനുമായ ബാലചന്ദ്ര മേനോന്റെ പരാതിയില്‍ ആലുവ സ്വദേശിനിയായ നടിക്കെതിരെ കൊച്ചി സൈബര്‍ പൊലീസ് കേസെടുത്തു. യൂട്യൂബിലൂടെ അപകീര്‍ത്തികരമായി സംസാരിച്ചുവെന്നാണ് പരാതി. ബാലചന്ദ്ര മേനോനെതിരെ നടി ലൈംഗിക പീഡന പരാതി നല്‍കിയിരുന്നു.
2007 ജനുവരിയില്‍ ഹോട്ടല്‍ മുറിയില്‍ വച്ച് ലൈംഗിക അതിക്രമം നടത്തിയെന്നാണ് ബാലചന്ദ്ര മേനോനെതിരായ നടിയുടെ പരാതി. തിരുവനന്തപുരത്തെ ഹോട്ടലില്‍ വച്ച് ഗ്രൂപ്പ് സെക്സിന് നിര്‍ബന്ധിച്ചുവെന്നും ഹോട്ടല്‍ മുറിയില്‍ കയറി വന്ന് ലൈംഗിക അതിക്രമം നടത്തിയെന്നും പരാതിക്കാരി ആരോപിക്കുന്നുണ്ട്.
എന്നാല്‍ ആരോപണം അടിസ്ഥാന രഹിതമാണെന്നും പരാതിക്കാരിക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും ബാലചന്ദ്ര മേനോന്‍ പ്രതികരിച്ചിരുന്നു. പിന്നാലെയാണ് യൂട്യൂബ് ചാനലിലൂടെ അപകീര്‍ത്തികരമായി സംസാരിച്ചെന്ന് കാട്ടി ബാലചന്ദ്ര മേനോന്‍ പരാതി നല്‍കിയത്.
Follow us on :
Tags:
More in Related News
Please select your location.