Tue Dec 12, 2023 10:56 PM 1ST
Location
Sign In
24 Oct 2024 13:29 IST
Share News :
ഗായിക അമൃത സുരേഷിനെ വിവാഹ മോചനം ചെയ്തതിന് പിന്നാലെയാണ് ബാലയും അമൃതയും തമ്മിലുള്ള പ്രശ്‌നങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ കത്താന്‍ തുടങ്ങിയത്. ആ സമയം ഗായിക അഭയ ഹിരണ്മയിയെ ഡവോഴ്‌സ് ചെയ്ത് ഗോപിസുന്ദര്‍ അമൃതയുമായി ഒരുമിച്ചു. അതോടെ ബാല എലിസബത്തിനെ കല്യാണം കഴിച്ചു. അതിനിടയിലാണ് ബാല ഇതിന് മുമ്പും വേറെ വിവാഹ കഴിച്ചിട്ടുണ്ടെന്ന് സിനിമാ ലോകം അറിയുന്നത്. അതോടെ ബാലയുടെ വിവാഹം മൂന്നായി. ഗോപി സന്ദറാവട്ടെ പിന്നീട് ഏമൃത സുരേഷിനെ ഒഴിവാക്കി. ഇതിനിടയിലാണ് ബാലയ്‌ക്കെതിരെ ബാലയുടെയും അമൃത സുരേഷിന്റെയും മകള്‍ രംഗത്ത് വരുന്നത്. ബാല തികഞ്ഞ മദ്യപാനിയായിരുന്നുവെന്നും അമ്മയായ അമൃത സുരേഷ് പാവമാണെന്നും മകള്‍ മാധ്യമങ്ങള്‍ക്ക് മുമ്പില്‍ വന്നു പറഞ്ഞു. ഇത് ബാലയെ മാനസികമായി തകര്‍ത്തിരുന്നു.
ഇതിനിടയിലാണ് ബാല തനിക്കുള്ള സ്വത്ത് വെളിപ്പെടുത്തിത് ഉടനെ തന്റെ നാലാമത്തെ കല്യാണം ഉണ്ടാകുമെന്നും പ്രഖ്യാപിച്ചു. അങ്ങനെ ആ ബാല വിവാഹം അവസാനിച്ചത് കോകിലയിലാണ്. ിവാഹത്തിന് പിന്നാലെ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന പരിഹാസങ്ങള്‍ക്കു മറുപടിയുമായി ബാല. ഇത് തന്റെ അവസാനത്തെ കല്യാണമാണെന്ന് ബാല വ്യക്തമാക്കി. ട്രോളുകളും നെഗറ്റീവ് കമന്റുകളും ശ്രദ്ധിക്കാറുണ്ട്. മലയാളം വായിക്കാന്‍ അറിയാത്തതിനാല്‍ ട്രോള്‍ ചെയ്യുന്നവര്‍ ഇനി ഇംഗ്ലിഷില്‍ ട്രോള്‍ പങ്കുവയ്ക്കണമെന്നും ബാല പറഞ്ഞു. പുതിയ ചിത്രത്തിന്റെ പേര് പ്രഖ്യാപിക്കാനെത്തിയപ്പോഴാണ് ഭാര്യയെ വേദിയില്‍ നിര്‍ത്തി താരം പ്രതികരിച്ചത്.
'ഒരു പാട് പേര് അനുഗ്രഹിച്ചു. ഒരുപാട് ട്രോളുകള്‍ ഒക്കെ ഇറങ്ങി. ഇത് അവസാനത്തെ കല്യാണമാണ്. ട്രോളുകള്‍ കണ്ടപ്പോള്‍ നിനക്ക് വിഷമമില്ലേ എന്ന് കോകിലയോട് ചോദിച്ചു. ഇല്ല എന്നായിരുന്നു മറുപടി. കാര്യം തിരക്കിയപ്പോള്‍ എനിക്ക് മലയാളം അറിയില്ലല്ലോ മാമാ എന്നാണ് മറുപടി ലഭിച്ചത്. ട്രോളുകള്‍ ഇറക്കുന്നവര്‍ക്കും നെ?ഗറ്റീവ് കമന്റ് പറയുന്നവര്‍ക്കും ഒരു ഉപദേശം തരാനുണ്ട്. കുറച്ച് ഇംഗ്ലീഷ്‌കൂടി ചേര്‍ത്താല്‍ നമുക്ക് മനസിലാകും. മുഴുവന്‍ മലയാളത്തിലായാല്‍ മനസിലാകില്ല. എന്തായാലും ആരായാലും എല്ലാവരും നന്നായി ഇരിക്കട്ടെ'- ബാല പറഞ്ഞു.്
ബുധനാഴ്ച രാവിലെ രാവിലെ 8.30ഓടെ എറണാകുളം കലൂര്‍ പാവക്കുളം ക്ഷേത്രത്തില്‍ വെച്ചായിരുന്നു ബാല വീണ്ടും വിവാഹിതനായത്. ബാലയുടെ ബന്ധുകൂടിയായ ചെന്നൈ സ്വദേശിയായ കോകിലയാണ് വധു. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹ ചടങ്ങില്‍ പങ്കെടുത്തത്. എന്നാല്‍ സോഷ്യല്‍ മീഡിയയില്‍ൃ ബാലയ്‌ക്കെതിരെ ട്രോളുകളുടെ പൂരമാണ്. ആദ്യമേ മുറപ്പെണ്ണ് കോകിലയെ കെട്ടിയാല്‍ പോരെ എന്തിന് ബാക്കി മൂന്ന് സ്ത്രീകളുടെ ജീവിതം തനശിപ്പിച്ചു എന്നും പ്രിയപ്പെട്ട സ്റ്റാലിന്‍ അവറുകള്‍ ഇന്ത്യ പൈതക്യക്കാരനെ എടുത്ത് അന്ത അരിക്കൊമ്പനെ തിരുപ്പിത്തായോ എന്നിങ്ങനെ പോകുന്നു കമന്റുകള്‍
Follow us on :
Tags:
More in Related News
Please select your location.