Wed May 28, 2025 7:37 PM 1ST
Location
Sign In
29 Apr 2024 20:15 IST
Share News :
കൊടകര: സമന്വയ സാംസ്‌കാരിക സൗഹൃദ വേദിയുടെപത്താമത് വാര്‍ഷികത്തോടനുബന്ധിച്ച് സൗജന്യ ആയുര്‍വേദ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. തൈക്കാട്ടുശേരി ആയുര്‍വേദ കോളജിന്‍രെ സഹകരണത്തോടെ കൊടകര ജി.എല്‍.പി സ്‌കൂളില്‍ നടന്ന ക്യാമ്പ് സനീഷ്‌കുമാര്‍ ജോസഫ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. കൊടകര പഞ്ചായത്ത് പ്രസിഡന്റ് അമ്പിളി സോമന്‍ അധ്യക്ഷത വഹിച്ചു. സമന്വയ പ്രസിഡന്റ് ടി.എ.രാജന്‍ബാബു, പഞ്ചായത്ത് അംഗങ്ങളായ സി.ഡി.സിബി,ടി.വി.പ്രജിത്ത്,സണ്ണി ഏറ്റുമാനൂക്കാരന്‍,തോമസ് കൂനന്‍, പി.നാരായണന്‍കുട്ടി, ഡോ.പത്മിനി,ഡോ.ആനന്ദ്, കെ.വി.നൈജോ, വി.എം.ആന്റു എന്നിവര്‍ പ്രസംഗിച്ചു.
Follow us on :
Tags:
More in Related News
Please select your location.