Tue Dec 12, 2023 10:56 PM 1ST
Location
Sign In
22 Nov 2024 09:47 IST
Share News :
ഇസ്ലാമാബാദ്: പാകിസ്ഥാനില്‍ യാത്രാ വാഹനങ്ങള്‍ക്ക് നേരെ ആക്രമണം. ആയുധധാരികള്‍ നടത്തിയ ആക്രമണക്കില്‍ 50 പേര്‍ കൊല്ലപ്പെട്ടു. വ്യാഴാഴ്ച ഖൈബര്‍ പഖ്തൂണ്‍ഖ്വയിലെ കുറം ജില്ലയിലാണ് സംഭവം. നിരവധി വാഹനങ്ങള്‍ക്ക് നേരെ അക്രമികള്‍ വെടിയുതിര്‍ത്തു. ന്യൂനപക്ഷമായ ഷിയാ സമുദായത്തില്‍ നിന്നുള്ളവരാണ് കൊല്ലപ്പെട്ടവരിലേറെയും. പാറച്ചിനാറില്‍ നിന്ന് പെഷവാറിലേക്ക് പോകുകയായിരുന്ന വാഹനവ്യൂഹത്തിന് നേരെയാണ് തോക്കുധാരികള്‍ വെടിയുതിര്‍ത്തത്. ആക്രമണത്തില്‍ 50 പേര്‍ മരിച്ചതായി കുറം ഡെപ്യൂട്ടി കമ്മീഷണര്‍ ജാവേദ് ഉള്ളാ മെഹ്സൂദ് സ്ഥിരീകരിച്ചു.
ആക്രമണത്തിന്റെ ഉത്തരവാദിത്തം ഔദ്യോഗികമായി ഒരു ഗ്രൂപ്പും ഏറ്റെടുത്തിട്ടില്ലെങ്കിലും നിരോധിത തെഹ്രീകെ താലിബാന്‍ പാകിസ്ഥാനാണ് (ടിടിപി) ആക്രമണത്തിന് പിന്നിലെന്നാണ് നിഗമനം. ആക്രമണത്തെ പാകിസ്ഥാന്‍ പ്രസിഡന്റ് ആസിഫ് അലി സര്‍ദാരി ശക്തമായി അപലപിച്ചു. ഭീരുത്വവും മനുഷ്യത്വരഹിതവുമായ പ്രവൃത്തിയെന്ന് അദ്ദേഹം വിശേഷിപ്പിച്ചു. ഉത്തരവാദികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് സര്‍ദാരിയും അപലപിച്ചു. നിരപരാധികളായ പൗരന്മാര്‍ക്കെതിരായ ക്രൂരമായ ആക്രമണമാണെന്ന് അദ്ദേഹം വിശേഷിപ്പിച്ചത്.
രാജ്യത്തിന്റെ സമാധാനത്തിന്റെ ശത്രുക്കള്‍ നിരപരാധികളായ പൗരന്മാരുടെ വാഹനവ്യൂഹത്തെ ആക്രമിച്ചത് ക്രൂരതയാണെന്നും സമാധാനം തകര്‍ക്കാനുള്ള ദേശവിരുദ്ധരുടെ എല്ലാ ശ്രമങ്ങളും തടയുമെന്നും അദ്ദേഹം പറഞ്ഞു. ഖൈബര്‍ പഖ്തൂണ്‍ഖ്വ മുഖ്യമന്ത്രി അലി അമിന്‍ ഖാന്‍ ഗണ്ഡാപൂരും ആക്രമണത്തെ അപലപിച്ചു. ഷിയാ-സുന്നി വിഭാഗീയ സംഘര്‍ഷങ്ങള്‍ സ്ഥിരമായി നടക്കുന്നതാണ് ഈ പ്രദേശം.
Follow us on :
Tags:
More in Related News
Please select your location.