Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വൈക്കത്ത് മുൻ വൈരാഗ്യത്തെ തുടർന്ന് ആശുപത്രിയിൽ കയറി ആക്രമണം ; നാല് പേർ പിടിയിൽ.

22 Jan 2025 13:37 IST

santhosh sharma.v

Share News :

വൈക്കം: തൊഴിലാളികൾക്ക് കഞ്ചാവ് എത്തിക്കുന്നത് ചോദ്യംചെയ്ത കെ.എസ്.ഇ.ബി. കരാറുകാരനെയും പിതാവിനെയും സഹോദരനെയും ആശുപത്രിയിൽ കയറി ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിൽ നാല് പേരെ പോലീസ് അറസ്റ്റുചെയ്തു. കുലശേഖരമംഗലം ചെമ്മനാകരി കരീത്തറ വീട്ടിൽ അക്ഷയ് (ഉണ്ണിക്കുട്ടൻ 24), കുലശേഖരമംഗലം ശാരദാമഠം പിടികപ്പറമ്പിൽ വീട്ടിൽ കൃഷ്ണരാജ് (മനു 24), കുലശേഖരമംഗലം ശാരദാമഠം ചാലുതറ അർജുൻ (കണ്ണൻ 21), കുലശേഖരമംഗലം ചെമ്മനാകരി പുതുവൽത്തറ വീട്ടിൽ അഖിൽ രാജ് (23) എന്നിവരെയാണ് വൈക്കം പോലീസ് അറസ്റ്റുചെയ്തത്. കഴിഞ്ഞ വ്യാഴാഴ്ച രാത്രി വൈക്കം പടിഞ്ഞാറെനടയിലെ സ്വകാര്യ ആശുപത്രിയിൽവെച്ചാണ് ആക്രമണം നടന്നത്. കരാറുകാരൻ വൈക്കം കച്ചേരിത്തറയിൽ മനാഫിൻ്റെ പിതാവ് കെ.എം. ഷാജി(52), സഹോദരൻ ബാദുഷ(18) എന്നിവർക്കാണ് വെട്ടേറ്റത്. ആക്രമണത്തിൽ മനാഫിന് കൈക്കും നെഞ്ചിനും പരിക്കേറ്റിരുന്നു. മനാഫും ഷാജിയും ബാദുഷയും പനിയെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിലായിരുന്ന സമയത്താണ് ആക്രമണം. മനാഫിൻ്റെ കരാർ തൊഴിലാളികൾ താമസിക്കുന്ന പു ളിഞ്ചുവട്ടിലെ വീട്ടിൽ മുൻകരാർ തൊഴിലാളിയായ അക്ഷയ് കഞ്ചാവ് എത്തിക്കുന്നത് പതിവായിരുന്നു. പലതവണ മനാഫ് ഇത് ചോദ്യം ചെയ്തിരുന്നു. ഇതിനിടെ ഇവർ ആശുപത്രിയിൽ ഉണ്ടെന്ന് മനസ്സിലാക്കി അക്ഷയും സുഹൃത്തുക്കളായ കൃഷ്ണരാജ്, അർജുൻ, അഖിൽരാജ് എന്നിവർ ആശുപത്രിയിൽ അതിക്രമിച്ച് കയറി ഇവരെ ആക്രമിക്കുകയായിരുന്നു. മനാഫിനെ കത്തികൊണ്ട് വെട്ടാൻ ശ്രമിക്കുന്നതിനിടെയാണ് ഷാജിക്കും ബാദുഷയ്ക്കും വെട്ടേൽക്കുന്നത്. ആക്രമണത്തിൽ ബാദുഷയുടെ ഇരുകൈക്കും ഗുരുതരമായി പരിക്കേറ്റു. ആക്രമണത്തിനുശേഷം പ്രതികൾ സംഭവസ്ഥലത്ത് നിന്ന് കടന്നു കളയുകയായിരുന്നു.

Follow us on :

More in Related News