Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കൺപാടകലെ അർജുൻ; ഷിരൂരിൽ ഇന്ന് നിർണായക തെരച്ചിൽ

25 Jul 2024 08:30 IST

Enlight News Desk

Share News :

ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുന് വേണ്ടിയുള്ള തെരച്ചിൽ ഇന്ന് പത്താം ദിനത്തിൽ അതി നിർണ്ണായതം. 

അപകട സ്ഥലത്ത് നിന്ന് 20 മീറ്റർ അകലെ കണ്ടെത്തിയ ലോറിയിൽ നിന്ന് അർജുനെ കണ്ടെത്താനാകുമെന്ന പ്രതീക്ഷയിലാണ് ദൗത്യസംഘം. ഇന്നത്തെ തെരച്ചിലിന്റെ മേൽനോട്ടത്തിനായി കർണാടക ലോ ആൻഡ് ഓർഡർ എഡിജിപി ആർ ഹിതേന്ദ്രയെ മുഖ്യമന്ത്രി നിയോഗിച്ചു.

ലോറി വലിച്ച് കയറ്റാൻ വലിയ ക്രെയിൻ സ്ഥലത്ത് എത്തിച്ചിട്ടുണ്ട്. മണ്ണിടിച്ചിലുണ്ടായ സ്ഥലത്തെ റോഡ് ഗതാഗതം ഭാഗികമായി പുനസ്ഥാപിച്ചു. മേഖലയിൽ കനത്ത മഴ തുടരുകയാണ്. ​ഗംഗാവാലി പുഴയുടെ തീരത്തിനും പുഴയിലെ മൺകൂനക്കും ഇടയിലായാണ് ലോറിയുള്ളത്. അർജുൻ ക്യാബിനിലുണ്ടോ എന്ന് കണ്ടെത്തുന്നതിനാണ് ആദ്യപരിഗണനയെന്ന് ഉദ്ധ്യോ​ഗസ്ഥർ വ്യക്തമാക്കിയിരുന്നു. 


Follow us on :

More in Related News