Tue Dec 12, 2023 10:56 PM 1ST
Location
Sign In
15 Mar 2025 21:23 IST
Share News :
കടുത്തുരുത്തി: ഏറ്റുമാനൂർ ഗവൺമെന്റ് ഐ.ടി.ഐയിൽ ടെക്‌നീഷ്യൻ പവർ ഇലക്ട്രോണിക്‌സ് സിസ്റ്റം ട്രേഡിലേയ്ക്ക് മണിക്കൂർ വേതനാടിസ്ഥാനത്തിൽ ഇൻസ്ട്രക്ടർമാരെ നിയമിക്കുന്നു. ഇലക്ട്രോണിക്‌സ്/ ഇലക്ട്രോണിക്‌സ് ആൻഡ് ടെലി കമ്മ്യൂണിക്കേഷൻ/ ഇലക്ട്രോണിക്‌സ് ആൻഡ് കമ്മ്യൂണിക്കേഷൻ എൻജിനീയറിങ്ങിൽ ബി.ടെക്കും ഒരു വർഷ പ്രവൃത്തിപരിചയവും അല്ലെങ്കിൽ ഡിപ്ലോമയും രണ്ട് വർഷ പ്രവൃത്തിപരിചയവും അല്ലെങ്കിൽ ടെക്‌നീഷ്യൻ പവർ ഇലക്ട്രോണിക്‌സ് സിസ്റ്റം ട്രേഡിൽ എൻ.ടി.സിയും മൂന്ന് വർഷ പ്രവൃത്തിപരിചയവുമാണ് യോഗ്യത. യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ മാർച്ച് 23 രാവിലെ 10.30 ന് അസൽ സർട്ടിഫിക്കറ്റുകളുമായി കോളജ് പ്രിൻസിപ്പലിന് മുൻപിൽ ഹാജരാകണം. വിശദ വിവരത്തിന് ഫോൺ: 0481 2535562.
Follow us on :
Tags:
More in Related News
Please select your location.