Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വൈക്കത്ത് യുവാക്കൾക്കും സ്കൂൾ വിദ്യാർത്ഥികൾക്കും കഞ്ചാവ് വിൽപ്പന; നാല് യുവാക്കളെ എക്സൈസ് പിടികൂടി.

15 Mar 2025 22:19 IST

santhosh sharma.v

Share News :

വൈക്കം: കഞ്ചാവ് ഉൾപ്പടെയുള്ള ലഹരി വസ്തുക്കളുടെ വില്പനയും ഉപയോഗവും വ്യാപകമായതോടെ പരിശോധന ശക്തമാക്കി എക്സൈസ്. വൈക്കം എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ബി.ആർ സ്വരൂപിൻ്റെ നേതൃത്വത്തിൽ വൈക്കത്ത് നടത്തിയ പരിശോധനയിൽ വൈക്കത്തും സമീപ പ്രദേശങ്ങളിലും യുവാക്കൾക്കും സ്കൂൾ വിദ്യാർത്ഥികൾക്കും കഞ്ചാവ് വിൽപ്പന നടത്തുന്ന രണ്ട് പേർ ഉൾപ്പടെ നാല് യുവാക്കളെ പിടികൂടി. വൈക്കം പടിഞ്ഞാറേക്കരയിൽ നടത്തിയ പരിശോധനയിൽ വൈക്കം, വല്ലകം, തലയോലപ്പറമ്പ് ഭാഗങ്ങളിൽ യുവാക്കൾക്കും, സ്കൂൾ വിദ്യാർഥികൾക്കുമടക്കം കഞ്ചാവ് വിൽപ്പന നടത്തി വന്നിരുന്ന ഉദയനാപുരം പടിഞ്ഞാറേക്കര മുട്ടത്തിൽ വീട്ടിൽ അർജുൻ തമ്പി(20) നെ 100 ഗ്രാം കഞ്ചാവും കഞ്ചാവ് വില്പന നടത്തിയ വകയിൽ ലഭിച്ച 2500/- രൂപ അടക്കം പിടികൂടി. ഉദയനാപുരം പടിഞ്ഞാറേക്കര ചിറയിൽ വീട്ടിൽ എൻ.എസ് സൂരജ് (28)നെ 75 ഗ്രാം കഞ്ചാവും കഞ്ചാവ് വിൽപ്പനയ്ക്ക് ഉപയോഗിച്ച ബൈക്കുമടക്കം പിടികൂടി. നക്കം തുരുത്ത് സ്വദേശി അക്ഷയിനെ 5 ഗ്രാം കഞ്ചാവ് കൈവശം വച്ചതിനും, ഇരുമ്പുഴിക്കര സ്വദേശി ജിഷ്ണുവിനെ 6 ഗ്രാം കഞ്ചാവ് കൈവശം വച്ചതിനും പിടികൂടി. അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർമാരായ സുനിൽ പി. ജെ, സന്തോഷ് കുമാർ. ആർ, റെജി കെ. പി, പ്രിവന്റീവ് ഓഫീസർ രതീഷ് ലാൽ ടി. കെ, സിവിൽ എക്സൈസ് ഓഫീസർമാരായ ജീമോൻ. എം, അമൽ വി വേണു, വനിതാ സിവിൽ എക്സൈസ് ഓഫീസർ രാജിമോൾ കെ.ആർ തുടങ്ങിയവർ റെയ്ഡിൽ

പങ്കെടുത്തു. വൈക്കത്ത് വരും ദിവസങ്ങളിലും പരിശോധന ശക്തമാക്കുമെന്ന് എക്സൈസ് അധികൃതർ പറഞ്ഞു.

Follow us on :

More in Related News