Tue Dec 12, 2023 10:56 PM 1ST
Location
Sign In
15 Mar 2025 19:52 IST
Share News :
കോട്ടയം: ആധുനിക തൊഴിലവസരങ്ങൾക്കനുസൃതമായി വിദ്യാർഥികളെ പരിശീലിപ്പിച്ചെടുക്കുന്ന രീതിയിൽ സാങ്കേതിക വിദ്യാഭ്യാസ രംഗത്തെ മാറ്റിയെടുക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് സഹകരണ- തുറമുഖം- ദേവസ്വം വകുപ്പ് മന്ത്രി വി.എൻ. വാസവൻ പറഞ്ഞു. കടുത്തുരുത്തി ഗവൺമെന്റ് പോളിടെക്നിക് കോളേജിൻ്റെ രജത ജൂബിലി ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കോഴ്‌സുകളുടെ വൈവിധ്യവൽക്കരണത്തിലൂടെയേ പോളിടെക്‌നിക്കുകളെ മുന്നോട്ടുകൊണ്ടുപോകാൻ കഴിയൂ എന്നും മന്ത്രി പറഞ്ഞു. വിവരസാങ്കേതികവിദ്യയിൽ ഓരോ സെക്കൻഡിലും മാറ്റം വന്നുകൊണ്ടിരിക്കുകയാണ്. അതനുസരിച്ചുള്ള മാറ്റം വിദ്യാഭ്യാസത്തിലും ഉണ്ടാകണം.
വിദേശ-സ്വദേശ തൊഴിൽ അവസരങ്ങളിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന രീതിയിലുള്ള സാങ്കേതികജ്ഞാനം പല അവസരങ്ങളിലും കുട്ടികൾക്ക് ഉണ്ടാവുന്നില്ല. ഈ അവസ്ഥയ്ക്ക് മാറ്റമുണ്ടാകണമെന്ന് വിഴിഞ്ഞം പദ്ധതിയുമായി ബന്ധപ്പെട്ടുള്ള ജോലികളിൽ സാങ്കേതികജ്ഞാനം ഉള്ളവരെ ലഭിക്കുവാനുള്ള ബുദ്ധിമുട്ട് ചൂണ്ടിക്കാണിച്ച് മന്ത്രി പറഞ്ഞു. അധമ സംസ്‌കാരത്തിൻറെ ആവിർഭാവം ആകരുത് വിദ്യാഭ്യാസം എന്നും കളമശ്ശേരി പോളിടെക്‌നിക്കിൽ മയക്കുമരുന്ന് പിടിച്ച സംഭവം ഓർമപ്പെടുത്തി മന്ത്രി പറഞ്ഞു. കടുത്തുരുത്തിയിൽനിന്ന് അങ്ങനെ ഒരു വാർത്ത കേൾക്കില്ലെന്ന് വിദ്യാർത്ഥികൾ ദൃഢപ്രതിജ്ഞ ചെയ്യണമെന്നും മന്ത്രി പറഞ്ഞു.
കോളേജ് അങ്കണത്തിൽ നടന്ന പരിപാടിയിൽ അഡ്വ. മോൻസ് ജോസഫ് എം.എൽ.എ അധ്യക്ഷത വഹിച്ചു. പോളിടെക്‌നിക്കിന്റെ നേതൃത്വത്തിൽ കടുത്തുരുത്തി ഗ്രാമ പഞ്ചായത്തിൽ നടപ്പാക്കുന്ന ഡിജിറ്റൽ സാക്ഷരതായജ്ഞം അഡ്വ. ഫ്രാൻസിസ് ജോർജ് എം. പി. ഉദ്ഘാടനം ചെയ്തു.
പൂർവവിദ്യാർഥി സംഘടനയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോസ് പുത്തൻകാലാ നിർവഹിച്ചു. സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ കെ.എൻ. സീമ രജത ജൂബിലി സന്ദേശം നൽകി.കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജോൺസൺ കൊട്ടുകപ്പള്ളി, കടുത്തുരുത്തി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൻ. ബി. സ്മിത, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.കെ. സന്ധ്യ, കടുത്തുരുത്തി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ജിൻസി എലിസബത്ത്, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ പി.വി. സുനിൽ, സെലീനാമ്മ ജോർജ്, ഗ്രാമപഞ്ചായത്തംഗങ്ങളായ നോബി മുണ്ടയ്ക്കൽ, സ്റ്റീഫൻ പാറാവേലി, കളമശ്ശേരി എസ്.റ്റി.റ്റി.റ്റി.ആർ. ജോയിന്റ് ഡയറക്ടർ അനി എബ്രഹാം, കോളജ് പ്രിൻസിപ്പൽ സി.എം. ഗീത, പി.ടിഎ. വൈസ്പ്രസിഡന്റ് ബിജു മുഴിയിൽ, സ്റ്റാഫ് സെക്രട്ടറി എം.ആർ. സ്മിതാമോൾ, അലുമ്‌നി സെക്രട്ടറി എം.എസ്. ശ്യാം രാജ്, കോളജ് യൂണിയൻ ചെയർപേഴ്സൺ അഭിഷേക് മനോജ്, ജനറൽ സെക്രട്ടറി ഹർഷൻ എസ്.ഹരി, സംഘാടക സമിതി ജോയിന്റ് കൺവീനർ പി.എം. സുനിൽകുമാർ, രാഷ്ട്രീയപാർട്ടി പ്രതിനിധികളായ കെ. ജയകൃഷ്ണൻ, ജയിംസ് പുല്ലപ്പള്ളി, പി.ജി. ത്രിഗുണസെൻ, ജെറി പനയ്ക്കൽ, ജോണി കണിവേലി, റ്റി.സി. വിനോദ്, കെ.ആർ. ഗിരീഷ്‌കുമാർ, അക്ബർ മുടൂർ എന്നിവർ പ്രസംഗിച്ചു. പരിപാടിയിൽ അധ്യാപകരെയും വിവിധ മേഖലകളിൽ പ്രശസ്തരായ പൂർവവിദ്യാർഥികളെയും ആദരിച്ചു.
Follow us on :
Tags:
More in Related News
Please select your location.