Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ജനപക്ഷത്തു നിൽക്കുമ്പോഴാണ് മാധ്യമങ്ങൾക്ക് കരുത്തേറുന്നത്. മന്ത്രി ആർ.ബിന്ദു

15 Mar 2025 22:41 IST

WILSON MECHERY

Share News :


ചാലക്കൂടി: ജനപക്ഷത്തു ചുവടുറപ്പിച്ചു നിൽക്കുമ്പോഴാണു മാധ്യമങ്ങൾക്കു കരുത്തേറുന്നതെന്നു മന്ത്രി ഡോ.ആർ.ബിന്ദു അഭിപ്രായപ്പെട്ടു മേഖലയിലെ മൺമറഞ്ഞ മാധ്യമ പ്രവർത്തകരെ അനുസ്മരിക്കുന്നതിനു ചാലക്കുടി പ്രസ് ഫോറം ഒരുക്കിയ 'പ്രണാമം 2025' ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. വാണിജ്യ താൽപര്യങ്ങളേക്കാൾ സാധാരണക്കാരായ ജനങ്ങളുടെ നീറുന്ന പ്രശ്‌നങ്ങളാണു വാർത്തകളിൽ നിറയേണ്ടയെന്നും മന്ത്രി അഭിപ്രായപ്പെട്ടു. മുഴുവൻ ഭാരവാഹികളും വനിതകളാണെന്നതു ചാലക്കുടി പ്രസ് ഫോറത്തിൻ്റെ തിളക്കം വർധിപ്പിക്കുന്നതായും മന്ത്രി കൂട്ടിച്ചേർത്തു.

പ്രണാമത്തിന്റെ ഭാഗമായി ഏർപെടുത്തിയ സമഗ്ര സംഭാവനയ്ക്കുള്ള മധു സമ്പാളൂർ സ്‌മാരക സംസ്‌ഥാന മാധ്യമ പുരസ്‌കാരം (11, 111 രൂപ) കേരള കൗമുദി ദിനപത്രം തിരുവനന്തപുരം ന്യൂസ് ഹെഡ് ആൻഡ് അസോഷ്യേറ്റ് എഡിറ്റർ വി.എസ്.രാജേഷിനു മന്ത്രി സമ്മാനിച്ചു. ജനയുഗം മുൻ ലേഖകൻ സി.കെ.പള്ളി സ്മ‌ാരക ജില്ലാ പത്രമാധ്യമ പുരസ്‌കാരം മലയാള മനോരമ തൃശൂർ ബ്യൂറോയിലെ ലേഖകൻ വിനീഷ് വിശത്തിനും പൗലോസ് താക്കോൽക്കാരൻ സ്മമാരക ജില്ലാ ദൃശ്യമാധ്യമ പുരസ്‌കാരം തൃശൂർ എസിവിയിലെ പ്രദീപ് ഉണ്ണിക്കും കൊല്ലാടിക്കൽ രാജൻ സ്‌മാരക ജില്ലാ വാർത്താവതാരക (വനിതാ വിഭാഗം) പുരസ്‌കാരം ചേലക്കര സിസിവിയിലേ ധന്യ മണികണ്ഠനും പുഞ്ചപ്പറമ്പിൽ കണ്ണൻ സ്‌മാരക ജില്ലാ വാർത്താവതാരക (പുരുഷ വിഭാഗം) പുരസ്‌കാരം പുതുക്കാട് എൻസിടിവിയിലെ ആൻ്റോ കല്ലേരിക്കും കെയർകേരള ഫൗണ്ടേഷൻ ഏർപെടുത്തിയ മികച്ച ഓൺലൈൻ മാധ്യമത്തിനുള്ള ജില്ലാ പുരസ്‌കാരം പബ്ലിക് തൃശൂരിലെ ശിവപ്രസാദ് പട്ടാമ്പിക്കും മികച്ച വാർത്താചിത്രത്തിനുള്ള എ.പി.തോമസ് സ്‌മാരക ജില്ലാ പുരസ്‌കാരം മലയാള മനോരമ ചെറുതുരുത്തി ലേഖകൻ ജയകുമാർ പാഞ്ഞാളിനും മന്ത്രി സമ്മാനിച്ചു. 5000 രൂപയും ഫലകവും വീതം അടങ്ങിയതാണു ജില്ലാ പുരസ്‌കാരങ്ങൾ.

സമ്മേളനത്തിൽ പ്രസ് ഫോറം പ്രസിഡൻ്റ് ഭരിത പ്രതാപ് അധ്യക്ഷത വഹിച്ചു. ബെന്നി ബഹനാൻ എംപി മുഖ്യാതിഥിയായി സനീഷ്‌കുമാർ ജോസഫ് എംഎൽഎയുടെ നേതൃത്വത്തിലുള്ള 'ചിറക്' പദ്ധതിയുമായി സഹകരിച്ചു ചാലക്കുടി നിയോജക മണ്ഡലത്തിലെ നൂറോളം പത്ര ഏജൻ്റുമാരെ എംഎൽഎ ഉപഹാരം നൽകി ആദരിച്ചു. നഗരസഭാധ്യക്ഷൻ ഷിബു വാലപ്പൻ പികിത്സാ സഹായ വിതരണം നടത്തി. പ്രസ് ഫോറം അംഗങ്ങൾക്കുള്ള എക്‌സലൻസ് അവാർഡുകൾ റബർ ബോർഡ് വൈസ് ചെയർമാൻ കെ.എ ഉണ്ണിക്കൃഷ്‌ണൻ സമ്മാനിച്ചു.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് വേണു കണ്ഠരുമാത്തിൽ നഗരസഭാ പ്രതിപക്ഷ നേതാവ് സി.എസ്.സുരേഷ്, പഞ്ചായത്ത് പ്രസിഡന്റുമാരായ പ്രിൻസി ഫ്രാൻസിസ്, എം.എസ്. സുനിത, അമ്പിളി സോമൻ, മായ ശിവദാസൻ പ്രസ് ഫോറം രക്ഷാധികാരി അഡ്വ.എൻ.ആർ. സരിത, മുൻ പ്രസിഡൻ്റ് കെ എൻ വേണു, പ്രണാമം ചെയർമാൻ അഡ്വ.രമേഷ്‌കുമാർ കുഴിക്കാട്ടിൽ, ജനറൽ കൺവീനർ ഷാലി മുരിങ്ങൂർ, ചീഫ് കോ-ഓഡിനേറ്റർ വിത്സൻ മേച്ചേരി, സെക്രട്ടറി അക്ഷര ഉണ്ണിക്കൃഷ്‌ണൻ, ട്രഷറർ റോസ്മോൾ ഡോണി, കെ.ഒ.ജോസ് കല്ലിങ്ങൽ, ടി.വി. പോൾസൺ, സുനന്ദ നാരായണൻ, കലാഭവൻ ജയൻ എന്നിവർ പ്രസംഗിച്ചു.

Follow us on :

More in Related News